പതിനാലാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരു താരമാണ് നടി മാളവിക മേനോൻ. നായികയായി തിളങ്ങിയ മാളവിക കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചെയ്യാത്ത റോളുകളില്ലെന്ന് തന്നെ പറയേണ്ടി വരും. പലരും നായികയായി അഭിനയിച്ചു കഴിഞ്ഞാൽ സിനിമയിൽ ലഭിക്കുന്ന ചെറിയ റോളുകളിൽ അഭിനയിക്കാൻ അധികം താല്പര്യം കാണിക്കാറില്ല എന്നത് ഒരു സത്യമാണ്.
മാളവിക അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാകുന്നു. സിനിമയിൽ ലഭിക്കുന്നത് അതിപ്പോൾ ചെറിയ വേഷമാണെങ്കിൽ കൂടിയും മാളവിക അത് ചെയ്യാറുണ്ട്. അതിന് ഉദാഹരണമാണ് ഈ വർഷമിറങ്ങിയ മാളവിക അഭിനയിച്ച സിനിമകൾ. പലതിലും മാളവിക ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. എങ്കിലും ലഭിക്കുന്ന റോൾ എത്ര ചെറുതാണെങ്കിലും ഭംഗിയായി മാളവിക അത് അവതരിപ്പിക്കും.
സുരേഷ് ഗോപി നായകനായി എത്തിയ പാപ്പനാണ് മാളവികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു മ്യൂസിക് ആൽബത്തിലാണ് ആദ്യമായി മാളവിക അഭിനയിക്കുന്നത്. അതിന് സിനിമയിൽ തിളങ്ങിയ മാളവിക നല്ലയൊരു നർത്തകി കൂടിയാണ്. പല സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും മാളവികയുടെ തകർപ്പൻ ഡാൻസ് പ്രകടനം കാണികളെ രോമാഞ്ചത്തോടെ കൈയിലെടുത്തിട്ടുണ്ട്.
സിനിമയ്ക്ക് പുറത്ത് മാളവികയെ പലപ്പോഴും മലയാളികൾ ഗ്ലാമറസ് വേഷങ്ങളിൽ കണ്ടിട്ടുമുണ്ട്. സ്വയംവര സിൽക്സിന് വേണ്ടി മാളവിക ചെയ്ത ഒരു ഫോട്ടോഷൂട്ടും അതിന്റെ വീഡിയോയും ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. കുൻസി സിബിയുടെ സ്റ്റൈലിങ്ങിൽ ആഘോഷ് വൈഷ്ണവമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അവിനാഷ് എസാണ് മാളവികയ്ക്ക് ഈ ഗ്ലാമറസ് മേക്കോവറിൽ മേക്കപ്പ് ചെയ്തത്.
View this post on Instagram