‘മമ്മൂട്ടിയുടെ മകളായി തിളങ്ങിയ കുട്ടി!! നവവധുവിനെ പോലെ ഒരുങ്ങി നടി മാളവിക നായർ..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടി ‘മുരുകൻ’ എന്ന ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ ഒരു ചിത്രമായിരുന്നു കറുത്തപക്ഷികൾ. അതിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ മാറിയ ബാലതാരമാണ് മാളവിക നായർ. മല്ലി എന്ന അന്ധയായ പെൺകുട്ടിയായിട്ടാണ് മാളവിക സിനിമയിൽ അഭിനയിച്ചത്. ഒരു ദേശീയ അവാർഡും രണ്ട് സംസ്ഥാന അവാർഡുകളും ആ സിനിമയ്ക്ക് ലഭിച്ചിരുന്നു.

അതിൽ ഒന്ന് മാളവികയ്ക്ക് ലഭിച്ച മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ആയിരുന്നു. അതിന് ശേഷം ധാരാളം സിനിമകളിൽ മാളവിക ബാലതാരമായി വേഷമിട്ടിരുന്നു. ഒരിക്കൽ കൂടി സംസ്ഥാന അവാർഡ് മാളവികയെ തേടിയെത്തുകയും ചെയ്തിരുന്നു. ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാളവിക രണ്ടാമത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയത്.

2006 തൊട്ട് 2016 വരെ പത്ത് വർഷത്തോളം ബാലതാരമായി അഭിനയിച്ച മാളവിക തൊട്ടടുത്ത വർഷം മുതൽ വലിയ റോളുകളിലേക്ക് തിരിഞ്ഞു. ജോർജേട്ടൻസ് പൂരം എന്ന സിനിമയിലാണ് മാളവികയെ അത്തരം ഒരു വേഷത്തിൽ ആദ്യമായി കാണുന്നത്. ഈ വർഷം ഇറങ്ങിയ സി.ബി.ഐ ഫൈവിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മാളവിക ഒരു വലിയ കുട്ടിയുടെ അമ്മയായി വരെ അഭിനയിച്ചിരുന്നു. അതിനെതിരെ ചില വിമർശനങ്ങളും വന്നിരുന്നു.

ഇപ്പോഴിതാ മാളവിക ഒരു കല്യാണപെണ്ണിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. മാളവികയുടെ കല്യാണമാണോ എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് മാത്രമാണ് ഇത്. സജീഷ് ബാക് സ്റ്റോണാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷ് ക്രീയേഷന്സിന്റെ വെഡിങ് സാരിയിലുള്ള ഷൂട്ടിൽ റുഷീദയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.