മലയാളികൾ ഏറെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് മാളവിക മേനോൻ. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിലും ഒരുപാട് മലയാളികളുടെ മനസും കീഴടക്കി മാളവിക. 2011-ൽ എന്റെ കണ്ണൻ എന്ന ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ആണ് മാളവിക. അതിന് ശേഷമാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. 2012-ൽ നിദ്ര, ഹീറോ എന്നീ ചിത്രങ്ങളിൽ ചെറിയ റോളിൽ വീണ്ടും വന്നു.
അതെ വർഷം തന്നെ 916 എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മകളായി നായിക തുല്യം ഉള്ള വേഷം ചെയ്തു. ആ ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയ ഒരു താരോദയം ഉണ്ടാക്കുകയായിരുന്നു. മലയാളികൾ താരത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സ്നേഹിക്കാനും ആരാധിക്കാനും തുടങ്ങി. പിന്നീട് അങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു.
ഇവൻ വേറെമാതിരി എന്ന ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം, നടൻ, ബ്രമ്മ, സർ സിപി, മൺസൂൺ, ജോൺ ഹോനായി, ലൗ കെ റൺ എന്ന ആദ്യ തെലുങ്കു അരങ്ങേറ്റ ചിത്രം, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബെറ്റാലിയൻ, ആറാട്ടു, ഒരുത്തി, സിബിഐ 5, കടുവ, പാപ്പാൻ, തുടങ്ങി മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമായ താരങ്ങളിൽ ഒരാൾ ആണ് മാളവിക. നിരവധി ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ഫോട്ടോഷൂട്ട് നടത്താറുള്ള മാളവികയുടെ ചിത്രങ്ങൾ പലതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ മാളവിക പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ. ഫോട്ടോഗ്രാഫർ ആയ ലിബ്സ് അലോൺസോ എടുത്ത് വൈറൽ ചിത്രങ്ങൾ ശ്രദ്ധനേടുന്നത്.