ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് മാളവിക മേനോൻ. ഒരുപാട് ഓർത്തിക്കുന്ന കഥാപാത്രങ്ങൾ ഒന്നും അധികം മാളവിക ചെയ്തിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള ഒരു നടിയാണ് മാളവിക. കഴിഞ്ഞ വർഷം തന്നെ മാളവിക നിരവധി സിനിമകളിലാണ് അഭിനയിച്ചത്. ഒന്നിന് പിറകെ ഒന്നായി റിലീസുകളും താരത്തിനുണ്ടായിരുന്നു.
ആസിഫ് അലിയുടെ നായികയായി 916 എന്ന സിനിമയിൽ അഭിനയിച്ച മാളവിക ശ്രദ്ധനേടുന്നത് അതിന് മുമ്പിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ഹീറോയിൽ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ച ശേഷമായിരുന്നു. 2018 മുതലാണ് മാളവിക വലിയ സിനിമകളുടെ ഭാഗമാകാൻ കൂടുതൽ തുടങ്ങിയത്. അതുവരെ ചെറിയ സിനിമകളിലാണ് കൂടുതലും മാളവിക അഭിനയിച്ചിരുന്നത്.
അതിൽ പലതും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. സൂപ്പർസ്റ്റാർ സിനിമകളുടെ ഭാഗമായതോടെ മാളവിക ശ്രദ്ധനേടി. കുറച്ച് സീനുകൾ മാത്രമേ ഉള്ളുവെങ്കിലും കൂടിയും മാളവിക അത് ചെയ്യാറുണ്ട്. സിനിമയ്ക്ക് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷവും താരത്തിനുണ്ട്. പലപ്പോഴും മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ആരാധകരെ ഹരം കൊള്ളിക്കാറുണ്ട്. വീഡിയോസും പങ്കുവെക്കാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ കുട്ടിയുടുപ്പിൽ ഗ്ലാമറസ് വേഷത്തിൽ മാളവിക ഒരു കലക്കൻ ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. പാന്റ് എന്ത്യേ എന്നൊക്കെ ചില കമന്റുകൾ വന്നിട്ടുണ്ടെങ്കിലും മാളവികയുടെ ആരാധകരിൽ ഭൂരിഭാഗം പേരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു എന്നും അവർ അഭിപ്രായപ്പെട്ടു. തമിഴിൽ നായികയായി അഭിനയിച്ച ചിത്രമാണ് അവസാനമായി ഇറങ്ങിയത്.