സിനിമയിൽ നായകനോ നായികയോയായി അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംപിടിക്കുന്ന ഒരുപിടി താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ചെറുവേഷങ്ങളിൽ അഭിനയിച്ച് കൈയടി നേടുന്നവരും സിനിമയിലുണ്ട്. വർഷങ്ങളോളം ഇവർ സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശേഷമാണ് പ്രധാന റോളുകളിലേക്ക് എത്തുകയും സ്ഥിരം സാന്നിദ്ധ്യമായി മാറുകയും ചെയ്യും.
നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി മാളവിക മേനോൻ. അതിന് ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. നായികയായും ചില സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. നായികയായ ശേഷവും മാളവിക തനിക്ക് ലഭിക്കുന്ന ചെറുവേഷങ്ങളിൽ പോലും അഭിനയിക്കാറുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആണെങ്കിൽ പോലും മാളവിക അഭിനയിച്ചിട്ടുണ്ട്.
ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ശേഷമാണ് മാളവിക അത്തരത്തിലുള്ള കഥാപാത്രങ്ങൾ കൂടുതലായി ചെയ്തു തുടങ്ങിയത്. ഈ അടുത്തിടെ ഇറങ്ങിയ ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 – ദി ബ്രെയിൻ, പുഴു തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആണ് മാളവിക മേനോൻ.
ഇപ്പോഴിതാ കൊച്ചി ലുലു മാളിൽ വച്ച് നടന്ന 2022 ലുലു ഫാഷൻ വീക്കിൽ പങ്കെടുത്തപ്പോഴുള്ള റാംപ് വാക്ക് നടത്തുന്ന ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് ഗൗണിൽ കിടിലം ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോഗ്രാഫറായ ആദർശാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പിങ്കി വിശാലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.