December 2, 2023

‘ആരാധകരുടെ മനം മയക്കി കിടിലം ഡാൻസുമായി വീണ്ടും നടി മാളവിക മേനോൻ..’ – വീഡിയോ വൈറൽ

ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളുടെ വരവോടെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്ന പുത്തൻ താരങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. ഒറ്റ വീഡിയോയിലൂടെ തന്നെ ആരാധകരെ ഉണ്ടാക്കുന്ന താരങ്ങൾ വരെയുണ്ട്. സെക്കന്റുകൾ മാത്രം ദൈർഖ്യം വരുന്ന സിനിമ ഡയലോഗുകളും പാട്ടും ഡാൻസുമെല്ലാം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യുന്നവരാണ് ഇവർ.

സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളും ഇത്തരത്തിൽ വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽ പുതിയ അവസരങ്ങൾ ലഭിക്കുക മാത്രമല്ല ഇതുവഴിയുള്ള പ്രയോജനം. ഒരുപാട് ആരാധകരെ പുതിയതായി ലഭിക്കുകയും അതുവഴി പല ബ്രാൻഡ് പൈഡ് കോളാബ് ചെയ്യാനും താരങ്ങൾക്ക് പറ്റും. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമായിട്ടുള്ള ഒരാളാണ് നടി മാളവിക മേനോൻ.

മറ്റു നടിനടന്മാരുടെ പോസ്റ്റുകൾക്ക് മറുപടികൾ ഇടുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മാളവിക. ധാരാളം സിനിമകളിൽ ഇതിനോടകം അഭിനയിച്ച മാളവിക ഇൻസ്റ്റാഗ്രാമിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും അതുപോലെ ഡാൻസ് റീൽസും പോസ്റ്റ് ചെയ്യാറുണ്ട്. മാളവിക ചെയ്ത ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം മയക്കിയിരിക്കുന്നത്.

ശാകിര ശാകിര എന്ന ഗാനത്തിനാണ് മാളവിക ചുവടുവച്ചത്. മോഡേൺ ഔട്ട് ഫിറ്റ് ധരിച്ച് കിടിലം ലുക്കിലാണ് മാളവികയുടെ ഡാൻസ്. നിദ്ര എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ആറാട്ടാണ് മാളവികയുടെ അടുത്ത റിലീസ് ചിത്രം. മാളവിക ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് പടത്തിന്റെ ഷൂട്ടിങ്ങും ഇപ്പോൾ നടക്കുന്നുണ്ട്.