December 11, 2023

‘പുതുവർഷ പാർട്ടിയിൽ തുള്ളിച്ചാടി മാളവിക, ആരും മൈൻഡ് ചെയ്തില്ലല്ലേ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിക്കുകയും പിന്നീട് സഹനടി റോളുകളിൽ അഭിനയിച്ചിട്ടുള്ള താരങ്ങൾ ഒരുപാട് പേരുണ്ട് മലയാള സിനിമയിൽ. ചിലർ നായികയായി തിളങ്ങാൻ കഴിയുന്നതിനേക്കാൾ സഹനടി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. എന്നാലും തീരെ ചെറിയ റോളുകൾ ചെയ്യാൻ ആരും ശ്രമിക്കാറില്ല. പക്ഷേ ലഭിക്കുന്ന ഏത് റോളും അത് എത്ര ചേർത്താണെങ്കിൽ കൂടി ചെയ്യുന്ന ഒരു നായിക നടിയാണ് മാളവിക മേനോൻ.

ആസിഫ് അലിയുടെ നായികയായി അഭിനയിച്ചിട്ടുള്ള മാളവിക അഭിനയ ജീവിതത്തിൽ കൂടുതലും ചെറിയ റോളുകളാണ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിൽ ഹീറോ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. 12 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന മാളവിക ഇപ്പോൾ പക്ഷേ പഴയ നാടൻ പെൺകുട്ടി ഒന്നുമല്ല.

ഗ്ലാമറസ് വേഷങ്ങൾ സിനിമയിൽ ചെയ്തിട്ടില്ലെങ്കിലും ജീവിതത്തിൽ മാളവിക അങ്ങനെയാണ്. അത്തരം ധാരാളം ഫോട്ടോഷൂട്ടുകൾ മാളവിക ചെയ്തിട്ടുണ്ട്. ന്യൂ ഇയർ ആഘോഷിക്കാൻ മാളവികയും സമയം കണ്ടെത്തിയിരുന്നു. ഒരു ന്യൂ ഇയർ പാർട്ടിയിൽ എൻജോയ് ചെയ്യുന്ന ഫോട്ടോസ് മാളവിക പങ്കുവച്ചിട്ടുണ്ട്. അതിലും അൽപ്പം ഹോട്ട് ലുക്കിലാണ് മാളവിക നിൽക്കുന്നതെന്ന് ആരാധകർ പറയുന്നു.

അതെ സമയം ചിലർ താരത്തിനെ കളിയാക്കുന്ന രീതിയിലുള്ള കമന്റുകൾ ഇട്ടിട്ടുണ്ട്. ആരും മൈൻഡ് ചെയ്യുന്നില്ല അല്ലേ, ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാടെ, ഹണി റോസിന് പഠിക്കുവാണോ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആൾകാർ നോക്കാനാണെങ്കിൽ മുന്നിൽ പോയി കളിച്ചാൽ പോരെ, ഇത്രയും കാശ് കൊടുത്ത് സ്പെഷ്യൽ ഗാല്ലറിയിൽ കയറി നിൽക്കേണ്ട കാര്യമില്ലല്ലോ എന്ന് മാളവിക ഒരു കമന്റിന് മറുപടി കൊടുത്തു.