‘സാരിയിൽ കിടിലം ലുക്കിൽ തിളങ്ങി മാളവിക ജയറാം, അഴകിയെന്ന് അപർണ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. സൂപ്പർതാരങ്ങളുടെ മുതൽ സാധാരണ അഭിനേതാക്കളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ വരെ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. താരങ്ങളുടെ മക്കളുടെ സിനിമ എൻട്രിയാണ് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ മിക്കവാരും എത്താറുണ്ട്.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മക്കളായ ദുൽഖറും പ്രണവും സിനിമയിൽ എത്തിയത് പോലെ തന്നെ സിനിമയിലേക്ക് എത്തിയവരാണ് ഗോകുൽ സുരേഷ് ഗോപിയും, കാളിദാസ് ജയറാമും. ഇതുപോലെ പെൺമക്കളും സിനിമയിൽ നായികമാരായി അഭിനയിക്കുന്നവരുണ്ട്. കീർത്തി സുരേഷും കല്യാണി പ്രിയദർശനും അങ്ങനെ പോകുന്ന ആ ലിസ്റ്റ്.

കുറച്ച് നാളുകളായി ഇതുപോലെ കേൾക്കുന്ന ഒരു പേരാണ് ജയറാമിന്റെ മകൾ മാളവികയുടേത്. മാളവികയും സിനിമയിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മോഡലിംഗ് മേഖലയിൽ സജീവമായിട്ടുള്ള മാളവിക അച്ഛന്റെ ഒപ്പം പരസ്യ ചിത്രത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് അഭിനയിച്ചിട്ടുണ്ട്. അന്ന് അത് ഇറങ്ങിയ ശേഷം മാളവിക സിനിമയിലേക്ക് എത്തുമെന്ന് പല വാർത്തകളും ഉണ്ടായിരുന്നു.

എന്തായാലും സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ മാളവികയ്ക്ക് ആരാധകർ ഒരുപാടുണ്ട്. ചക്കിയുടെ പുതിയ ഫോട്ടോസ് വരുമ്പോൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ സാരിയിലുള്ള മാളവികയുടെ പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. തനിനാടൻ പെൺകുട്ടിയെ പോലെയുള്ള ലുക്കിലുള്ള ചിത്രങ്ങൾക്ക് താഴെ നടി അപർണ ബാലമുരളി ‘അഴകി’ എന്ന കമന്റാണ് നൽകിയത്. സൗന്ദര്യ തമിൾമാരനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.