‘വളർത്തു നായയുടെ ഓർമ്മക്കായി കൈയിൽ പച്ചക്കുത്തി മാളവിക ജയറാം..’ – നിനക്ക് മരണമില്ലെന്നും താരം

മലയാള സിനിമയിൽ താരപുത്രിമാരിൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒരാളാണ് ജയറാമിന്റെ മകൾ മാളവിക. ചക്കി എന്ന് വിളിക്കുന്ന മാളവിക സിനിമയിൽ എത്തിയിട്ടില്ലെങ്കിലും ഇതിനോടകം മലയാളികൾക്ക് സുപരിചിതയാണ്. മോഡലിംഗ് രംഗത്ത് ഇപ്പോൾ സജീവമായി നിൽക്കുന്ന മാളവിക കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തു നായയുടെ വിയോഗമാണ് മാളവിക അന്ന് പങ്കുവച്ചത്.

മെസ്സി എന്ന പേരിൽ ജയറാമിന്റെ കുടുംബത്തിൽ ഓമനിച്ചു വളർത്തിയ നായ കഴിഞ്ഞ ദിവസമാണ് മരിച്ചത്. “ഈ പോസ്റ്റിടാനുള്ള ധൈര്യം സംഭരിക്കാൻ എനിക്ക് കുറച്ച് ദിവസം എടുത്തു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് കയറി വരുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യ! നീ ഞങ്ങൾക്ക് വെറുമൊരു വളർത്തു നായ മാത്രം ആയിരുന്നില്ല. ഒരിക്കലും നികത്താനാകാത്ത ഒരു ശൂന്യതയാണ് നീ ഉണ്ടാക്കിയിരിക്കുന്നത്.

എന്നെങ്കിലും ഒരിക്കൽ ഞങ്ങൾ മറ്റൊരു ലോകത്ത് മെസ്സയെ വീണ്ടും കാണും, അന്ന് നിന്നെ തനിച്ചാക്കില്ല. അതുവരെ എന്റെ മധുര മാലാഖ ഉറങ്ങൂ.. അപ്പ, അമ്മ, കണ്ണൻ, ചെറിയ, ചക്കി..”, ഇതായിരുന്നു മാളവിക അന്ന് മെസ്സിയുടെ വേർപാടിൽ കുറിച്ചത്. വളർത്തുനായ മെസ്സിയെ അത്രപെട്ടന്ന് മാളവികയ്ക്ക് മറക്കാൻ സാധിക്കുകയില്ല. അതിന്റെ ഓർമ്മയ്ക്കായി മാളവിക മെസ്സിയുടെ ഫോട്ടോ കൈയിൽ പച്ചക്കുത്തി.

“എന്റേത്” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി മെസ്സിയുടെ ഫോട്ടോയും ജനന ദിവസവും പച്ചക്കുത്തിയ ഫോട്ടോയോടൊപ്പം മാളവിക പങ്കുവെച്ചു. മരണദിവസത്തിന് പകരം ഒരു ഇൻഫിനിറ്റി ചിഹ്നവും മാളവിക പച്ചകുത്തിയിട്ടുണ്ട്. മാളവിക മാത്രമല്ല, പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമ്മയിൽ ജയറാമും പാർവതിയും മൂത്തമകനും നടനുമായ കാളിദാസും ഉൾപ്പടെയുള്ളവർ വേദനയോട് പോസ്റ്റ് പങ്കുവച്ചിരുന്നു.