‘ലണ്ടനിൽ പോയപ്പോൾ ആളാകെ അങ്ങ് മാറി പോയല്ലോ!! ഹോട്ട് ലുക്കിൽ നടി ഭാമ..’ – ഫോട്ടോസ് വൈറൽ

എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടിയ നടിയാണ് ഭാമ. പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി ആ സമയത്ത് മാറുകയും ചെയ്തു. സിനിമയിൽ വരുന്നതിന് മുമ്പ് ഭാമ ടെലിവിഷൻ ഷോയിൽ അവതാരകയായിരുന്നു. അതിന് ശേഷം ഭാമ ഒരു ആൽബം സോങ്ങിൽ അഭിനയിച്ചിരുന്നു.

പത്ത് വർഷത്തോളം സിനിമയിൽ തുടർന്ന ഭാമ 2018-ന് ശേഷം അഭിനയിച്ചിട്ടില്ല. 2020-ൽ ഭാമ വിവാഹിതായാവുകയും വൈകാതെ തന്നെ ഒരു കുഞ്ഞിന്റെ അമ്മയായി മാറുകയും ചെയ്തിരുന്നു ഭാമ. രേഖിത ആർ കുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം ഭാമ എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിരവധി പുരസ്കാരങ്ങളും ഭാമയെ തേടി വന്നിട്ടുണ്ടായിരുന്നു.

സിനിമയിൽ ഭാമ-ജയസൂര്യ താരജോഡി വലിയ ഹിറ്റായിരുന്നു. ഇരുവരും നായകനും നായികയുമായി അഭിനയിച്ച പല സിനിമകളും തിയേറ്ററുകളിൽ വമ്പൻ വിജയമായിരുന്നു. അഞ്ച് വർഷമായി സിനിമയിൽ ഇല്ലാത്ത ഭാമ, സമൂഹ മാധ്യമങ്ങളിൽ സജീവമായി നിന്ന് തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഈ അടുത്തിടെ ഭാമ അവധി ആഘോഷിക്കാൻ വേണ്ടി യൂറോപ്പിലേക്ക് പോയിരുന്നു. അവിടെ നിന്ന് തിരിച്ചുവരികയും ചെയ്തു.

ഇപ്പോഴിതാ ഭാമ യു.കെയിലെ ലണ്ടനിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ് ആൻഡ് ഹോട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നിവേദ്യത്തിലെ സത്യഭാമ തന്നെയാണോ ഇതെന്ന് പലർക്കും സംശയം തോന്നിപോകും. സിനിമയിൽ നിന്ന് മാറിനിന്നിട്ടും ലുക്ക് കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഭാമ എന്ന് ചിത്രങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. കന്നഡ ചിത്രമായ രാഗയിലാണ് ഭാമ അവസാനമായി അഭിനയിച്ചത്.