‘മാളവിക ജയറാമിന്റെ വരൻ ക്രിസ്ത്യനാണോ! മണവാട്ടിയെ പോലെ ചെക്കന്റെ കൈപിടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ താരങ്ങളുടെ മക്കളുടെ പുതിയ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. ഈ അടുത്തിടെയാണ് മലയാളികളുടെ സ്വന്തം ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവികയുടെ വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായത്. നവനീത് എന്നാണ് മാളവികയുടെ വരന്റെ പേര്. വിവാഹ അടുത്ത വർഷം ആയിരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

മാളവികയുടെ വിവാഹ നിശ്ചയത്തിന് തൊട്ട് മുമ്പായിരുന്നു ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്. എന്തുകൊണ്ട് താരകുടുംബത്തിലെ വിശേഷങ്ങളാണ് മലയാളികൾ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയിട്ടുള്ളത്. ഇപ്പോഴിതാ മാളവിക ജയറാം പങ്കുവച്ച പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

മാളവികയുടെ വരൻ ക്രിസ്ത്യനാണോ എന്ന രീതിയിലാണ് മലയാളികൾ ചോദിക്കുന്നത്. ഇതിന് കാരണം, പുതിയ ഫോട്ടോസിൽ മാളവികയും വരനായ നവനീതും ക്രിസ്തീയ ആചാരപ്രകാരം എൻ​ഗേജ്മെന്റ് നടത്തുന്നതാണ്. ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹിതരാകുന്നവരാണെന്ന് റിപ്പോർട്ടുകൾ ആദ്യം തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാളവികയുടെ ചെക്കൻ ക്രിസ്ത്യാനിയാണെന്ന രീതിയിൽ പ്രചരിക്കുന്നത്.

ഇനി മാളവികയോ ജയറാമോ തന്നെ ഈ കാര്യത്തിൽ സത്യം വെളിപ്പെടുത്തണം. മതം ഏതായാലും ഇരുവരും തമ്മിൽ നല്ല ചർച്ചയുണ്ടെന്നാണ് ഫോട്ടോസിന് താഴെ എല്ലാവരും കമന്റുകൾ ഇട്ടിരിക്കുന്നത്. ഇരുവരും നല്ല ജീവിതം ആശംസിച്ച് പലരും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. മാജിക് മോഷൻ മീഡിയയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “ഞാൻ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു..”, എന്ന ക്യാപ്ഷനാണ് മാളവിക എഴുതിയത്.