സിനിമ രംഗത്ത് നിന്നുള്ള താരദമ്പതികളുടെ കുടുംബ വിശേഷം അറിയാൻ മലയാളികൾ എന്നും ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിൽ ഇന്ന് നിരവധി താരദമ്പതികളുണ്ട്. അതിൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒരു ദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും അവരുടെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഒന്നിച്ചവരാണ്. ദിലീപിന്റെ ആദ്യ മകളും ആ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു.
ദിലീപും മകൾ മീനാക്ഷിയും കാവ്യയുമുള്ള ലോകത്തേക്ക് എത്തി കുഞ്ഞാതിഥിയെയും അവർ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ദിലീപ്, കാവ്യാ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും സ്വന്തം മാമ്മാട്ടിയായ അഞ്ച് വയസ്സ് പൂർത്തിയായി കഴിഞ്ഞു. ഈ അടുത്തിടെ കാവ്യാ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു.
അതിൽ കുടുംബത്തിന് ഒപ്പമുള്ള ഓണാഘോഷങ്ങളുടെ വീഡിയോ കാവ്യാ പങ്കുവച്ചിരുന്നു. ദിലീപും കാവ്യയെയും മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്ന് തങ്ങളുടെ ആരാധകർക്ക് ഓണം ആശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കാവ്യാ മാധവന്റെ മഹാലക്ഷ്മിയുടെ ശ്രീകൃഷ്ണനായി ഒരുക്കിയിട്ടുള്ള തീരെ ചെറുപ്പത്തിലുള്ള ഫോട്ടോസ് തങ്ങളുടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
അച്ഛൻ ദിലീപിനെയും ഫോട്ടോസിൽ കാണാൻ കഴിയും. അനൂപ് ഉപാസനയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. തന്റെ ആരാധകർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസം യുഎഇയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ദിലീപും കാവ്യയും പോയിരുന്നു. അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു.
View this post on Instagram