പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് അൽഫോൺസ് പുത്രൻ സമ്മാനിച്ചത് ഒരു കിടിലൻ ചിത്രം മാത്രമായിരുന്നില്ല. തെന്നിന്ത്യൻ സിനിമ ലോകത്ത് മൂന്ന് നല്ല പുതുമുഖ നടിമാരെ കൂടിയായിരുന്നു. പ്രേമത്തിലൂടെ അരങ്ങേറിയ നടിമാരായ അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള തിരക്കുള്ള നടിമാരാണ്.
പ്രേമത്തിന്റെ സെക്കന്റ് ഹാഫിന്റെ പകുതിയോട് അടുക്കുന്ന സമയത്തായിരുന്നു അതിലൊരാളായ മഡോണയുടെ കഥാപാത്രത്തിന്റെ എൻട്രി. സെലിൻ എന്ന കഥാപാത്രമായി തകർത്ത് അഭിനയിക്കുകയും ചെയ്തിരുന്നു മഡോണ. തമിഴിലും തെലുങ്കിലും കന്നഡയിലും മഡോണ അഭിനയിച്ചിട്ടുമുണ്ട്. കിംഗ് ലിയർ, ഇബ്ലീസ്, വൈറസ്, ബ്രതെഴ്സ് ഡേ തുടങ്ങിയ മലയാള സിനിമകളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്.
ടോവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയാണ് മഡോണയുടെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ചാനൽ ഷോകളിൽ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്തിട്ടുള്ള ഒരാളാണ് മഡോണ. 2-3 സിനിമകളിൽ മഡോണ പാടിയിട്ടുമുണ്ട്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ മഡോണയുടെ വാക്കുകൾ ചർച്ചയാവുകയും ചില സമയത്ത് ട്രോളുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും സമൂഹ മാധ്യമങ്ങളിൽ മഡോണ വളരെ സജീവമാണ്. ഇപ്പോഴിതാ മഡോണ ത്രെഡ് ആൻഡ് നീഡിൽ എന്ന ക്ലോത്തിങ് സ്റ്റോറിന് വേണ്ടി ചെയ്ത മനോഹരമായ ഷൂട്ടാണ് വൈറലാവുന്നത്. ഫിഷ് കട്ട് ഗൗണിൽ ഒരു മത്സ്യകന്യകയെ പോലെയാണ് മഡോണ തിളങ്ങിയത്. അരുൺ മാത്യു ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തത്.