‘പ്രേമത്തിലെ സെലിൻ ആളാകെ മാറിപ്പോയി! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി മഡോണ സെബാസ്റ്റ്യൻ..’ – ഫോട്ടോസ് വൈറൽ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. സിനിമയിൽ വരുന്നതിന് മുമ്പ് ഗായികയായി കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയായിരുന്നു മഡോണ. കപ്പ ടിവിയിലെ പ്രോഗ്രാമുകളിൽ മഡോണ സജീവമായിരുന്നു. അത് കണ്ട ശേഷമാണ് മഡോണയ്ക്ക് അൽഫോൻസ് പുത്രൻ അവസരം നൽകുന്നത്.

പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് മഡോണ അഭിനയിച്ചത്. പക്ഷേ ഒരുപാട് ആരാധകരെ മഡോണ സ്വന്തമാക്കുകയും ചെയ്തു. അതിന് ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ മഡോണയ്ക്ക് അവസരങ്ങൾ ലഭിച്ചു. പ്രേമത്തിന്റെ തെലുങ്കിലും മഡോണ അഭിനയിച്ചിരുന്നു. കഴിഞ്ഞ 2,3 വർഷങ്ങളായി വളരെ കുറച്ച് സിനിമകൾ മാത്രമേ മഡോണ ചെയ്തിട്ടുള്ളൂ. അവസരം കുറഞ്ഞോ എന്നും പലരും ചോദിച്ച് കമന്റുകൾ ഇടാറുണ്ട്.

വിജയിയുടെ സഹോദരിയുടെ റോളിൽ ലിയോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മഡോണ അഭിനയിച്ചത്. മലയാളത്തിൽ പദ്മിനി എന്ന സിനിമയാണ് മഡോണയുടെ ഒടുവിൽ പുറത്തിറങ്ങിയത്. ഇനി തമിഴിൽ രണ്ട് സിനിമകൾ മഡോണയുടെ വരാനുള്ളത്. അതിൽ അധിർഷ്ടസാലിയാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. മലയാളത്തിൽ പുതിയ സിനിമകൾ ഒന്നും മഡോണയുടെ അന്നൗൻസ് ചെയ്തിട്ടില്ല.

സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടിവാണ് മഡോണ. ഇപ്പോഴിതാ മഡോണയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ പുളിമൂട്ടിൽ സിൽക്സിന്റെ ഔട്ട് ഫിറ്റാണ് മഡോണ ധരിച്ചിരിക്കുന്നത്. സുബിൻ സുരേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഈ അടുത്തിടെ കുടുംബത്തിന് ഒപ്പം മഡോണ തായ്‌ലൻഡിലെ പോയിരുന്നു.