‘തായ്‌ലൻഡിൽ ജീവിതം ആസ്വദിച്ച് നടി മഡോണ സെബാസ്റ്റ്യൻ! കൂട്ടിന് അമ്മയും അനിയത്തിയും..’ – ഫോട്ടോസ് വൈറൽ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ച മഡോണ അതിന് മുമ്പ് തന്നെ കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയാണ്. കാപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ ഗായികയായി തിളങ്ങിയ മഡോണയെ അത് കണ്ടിട്ടാണ് അഭിനയത്തിലേക്ക് ക്ഷണിക്കുന്നത്.

അൽഫോൺസ് ആദ്യ സിനിമയിൽ തന്നെ നായികയായി കണ്ടത് മഡോണയെയാണ്. സെലിൻ എന്ന കഥാപാത്രമായി പ്രേമത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച മഡോണയെ തേടി വീണ്ടും ഒരുപാട് സിനിമകൾ വന്നെത്തി. എന്തിന് തമിഴിലും തെലുങ്കിലും നിന്ന് വരെ അവസരം മഡോണയെ തേടിയെത്തി. ഒരു കന്നഡ ചിത്രത്തിലും മഡോണ അഭിനയിച്ചു. എങ്കിലും പ്രേമത്തിലെ മറ്റ് രണ്ടുനായികമാരെ പോലെ മഡോണ അത്ര ശോഭിച്ചിട്ടില്ല.

അനുപമയും സായി പല്ലവിയും അന്യഭാഷകളിൽ തിളങ്ങുമ്പോഴും മഡോണയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലിയോയിലൂടെ കാര്യങ്ങൾ മാറിമറിഞ്ഞു. വിജയ്‌യുടെ സഹോദരി റോളിൽ അഭിനയിച്ച് തിളങ്ങിയ മഡോണയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. മാധവന്റെ അധിർഷ്ടശാലി എന്ന തമിഴ് സിനിമയാണ് ഇനി മഡോണയുടെ പുറത്തിറങ്ങാനുള്ളത്. അതിൽ മഡോണയാണ് നായിക.

ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള എടുത്തുകൊണ്ട് മഡോണ ഇപ്പോൾ തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് മഡോണ തായ്‌ലൻഡിൽ സമയം ചിലവഴിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ മഡോണ തന്നെ പങ്കുവച്ചിട്ടുമുണ്ട്. ചിത്രങ്ങൾക്ക് താഴെ ഹോട്ടായിട്ടുണ്ടല്ലോ എന്നൊക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. പദ്മിനിയാണ് മലയാളത്തിൽ ഇറങ്ങിയ അവസാന ചിത്രം.