‘ബിക്കിനിയിൽ മാത്രമല്ല സാരിയിലും കിടിലം ലുക്കിൽ ജോസഫിലെ നായിക മാധുരി..’ – ഫോട്ടോസ് വൈറൽ

2018-ൽ ജോജു ജോർജ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ ജോസഫ് എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് മാധുരി ബ്രാഗൻസ. ക്രൈം ത്രില്ലർ പാറ്റേണിൽ റിലീസ് ആയ ചിത്രം വൻ വിജയമായിരുന്നു ആ വർഷം. ജോജു ജോർജ് എന്ന താരത്തിന്റെ മികവ് ആ ചിത്രത്തിലൂടെ മലയാളികൾ മനസിലാക്കി. ആ ചിത്രത്തിലൂടെ ജോജുവിന്റെ നായികയായ താരം ആണ് മാധുരി.

ജോസഫ് എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളികൾക്ക് സുപരിചിതയായതെങ്കിലും താരത്തിന്റെ ആദ്യ ചിത്രം എന്റെ മെഴുതിരി അത്തരങ്ങൾ ആയിരുന്നു. മലയാളി അല്ലെങ്കിൽ താരം മലയാള സിനിമയിൽ ആണ് കൂടുതലും സജീവം. ജോസഫ് എന്ന ചിത്രത്തിന് ശേഷം 2019 ൽ ജയറാം ചിത്രം പട്ടാഭിരാമൻ, മോഹൻലാൽ ചിത്രം ഇട്ടിമാണി, അല്ല് മല്ലു, കന്നഡ അരങ്ങേറ്റ ചിത്രം കുഷ്‌ക, തുടങ്ങിയ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

അഭിനയം മോഡൽ തുടങ്ങിയ മേഖലകളിൽ മലയാളത്തിന് പുറമെയും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം കൂടി ആണ് മാധുരി. തന്റെ പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ആരാധകർ താരത്തിന് നൽകുന്നത്. ബിക്കിനി ഫോട്ടോഷൂട്ടൊക്കെ താരം ചെയ്തിട്ടുണ്ട്.

ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വരാൽ എന്ന ചിത്രത്തിന്റെ ഭാഗമായി സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായത്. ഫോട്ടോഗ്രാഫർ ആയ ജോൺ ഫാട്രിക് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

CATEGORIES
TAGS
OLDER POST‘ശരീരഭാരം എങ്ങനെ കുറച്ചു? ഫിറ്റ്‌നെസ് രഹസ്യം പുറത്തുവിട്ട് നടി പേളി മാണി..’ – വീഡിയോ വൈറൽ