2018-ൽ ഇറങ്ങിയ സിനിമകളിൽ വളരെ അപ്രതീക്ഷിതമായ ഹിറ്റ് സമ്മാനിച്ച ഒരു ചിത്രമായിരുന്നു ജോജു ജോർജ് പ്രധാന വേഷത്തിൽ അഭിനയിച്ച ജോസഫ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ജോസഫ് ജോജുവിന്റെ സിനിമ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രമായിരുന്നു. ജോജുവിനെ നായകനാക്കി അതിന് ശേഷം നിരവധി സിനിമകളാണ് മലയാളത്തിൽ പിന്നീട് ഇറങ്ങിയിട്ടുള്ളത്.
ജോസഫ് നായികയായി അഭിനയിച്ച താരത്തിനും ആ സിനിമ കൊണ്ട് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. ബാംഗ്ലൂർ സ്വദേശിനിയായ മാധുരി ബ്രഗാനസയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നത്. മാധുരിയുടെ ആദ്യ ചിത്രമായിരുന്നില്ല അത്. അനൂപ് മേനോന്റെ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മാധുരി അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം ജോസഫിൽ നായികയായി.
മലയാളത്തിലാണ് മാധുരി കൂടുതൽ അഭിനയിച്ചിട്ടുളളത്. മലയാളം കൂടാതെ ഒരു കന്നഡ ചിത്രത്തിലും മാധുരി ഭാഗമായിട്ടുണ്ട്. പട്ടാഭിരാമൻ, ഇട്ടിമാണി മൈഡ് ഇൻ ചൈന, അൽ മല്ലു, വാരൽ തുടങ്ങിയ മലയാള സിനിമകളിലും കുഷക എന്ന കന്നഡ ചിത്രത്തിലും മാധുരി അഭിനയിച്ചിട്ടുണ്ട്. ബൗണ്ട് എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ മാധുരിയുള്ളത്. പത്തൊൻപതാം നൂറ്റാണ്ടാണ് അടുത്തതായി ഇറങ്ങാനുള്ളത്.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായിട്ടുള്ള മാധുരി, തന്റെ വർക്ക് ഔട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം അതിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ക്ലിന്റ് സോമൻ എന്ന പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത മാധുരിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. തൂവെള്ള നിറത്തിലെ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ ആണ് മാധുരി തന്റെ പുതിയ ഷൂട്ട് ചെയ്തിരിക്കുന്നത്.