‘ബിഗ് ബോസിൽ കണ്ട ലോസ്‌ലിയ ആണോ ഇത്!! മിനി സ്കർട്ടിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

തമിഴ് ബിഗ് ബോസിലൂടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സുപരിചിതമായാ മുഖമാണ് നടിയും വാർത്ത അവതാരകയുമായ ലോസ്‌ലിയ മാരിയനേശൻ. ശ്രീലങ്കൻ സ്വദേശിനിയായ ലോസ്‌ലിയ, കരിയർ തുടങ്ങിയത് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്താണ്. അതിന് ശേഷം ന്യൂസ് അവതാരകയായി ജോലി ചെയ്ത ലോസ്‌ലിയ പിന്നീട് തമിഴ് ചാനലുകളിലും അവസരം ലഭിച്ച് അവിടെയും ശ്രദ്ധനേടാൻ കഴിഞ്ഞു.

അങ്ങനെ ഇരിക്കുമ്പോഴാണ്‌ ലോസ്‌ലിയ ബിഗ് ബോസ് തമിഴിൽ മൂന്നാമത്തെ സീസണിൽ മത്സരാർത്ഥിയായി എത്തുന്നത്. ഫൈനലിസ്റ്റ് ആകാനും ലോസ്‌ലിയയ്ക്ക് സാധിച്ചിരുന്നു. മറ്റൊരു മത്സരാർത്ഥിയായ കവിനുമായി പ്രണയത്തിലാവുകയും അവസാന എപ്പിസോഡുകളിൽ വീട്ടുകാർ വന്നപ്പോൾ ഒരുപാട് വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ ഫൈനലിൽ മൂന്നാം സ്ഥാനം ലോസ്‌ലിയയ്ക്ക് ലഭിച്ചു.

പിന്നീട് പുറത്തിറങ്ങിയ ലോസ്‌ലിയയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു. ഫ്രണ്ട്ഷിപ്പ് ആയിരുന്നു ലോസ്‌ലിയ അഭിനയിച്ച ആദ്യ സിനിമ. അതിൽ നായികയായിട്ടാണ് അരങ്ങേറിയത്. അന്നപൂർണി 2022 ആണ് ഇനി ഇറങ്ങാനുള്ള ചിത്രം. കൂഗിൾ കുട്ടപ്പായാണ് ലോസ്‌ലിയയുടെ അവസാനമായി ഇറങ്ങിയ ചിത്രം. അതിൽ ബിഗ് ബോസിലെ സഹമത്സരാർത്ഥി ആയിരുന്ന ദർശൻ ആയിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നു.

ബിഗ് ബോസിൽ വന്ന ശേഷം ലോസ്‌ലിയയ്ക്ക് മൊത്തത്തിൽ ഒരു മാറ്റമുണ്ടായി. ലുക്കിൽ പോലും ഒരുപാട് മോഡേൺ ആയി ലോസ്‌ലിയ മാറി. ഇപ്പോഴിതാ മിനി സ്കർട്ടിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് ലോസ്‌ലിയ പങ്കുവച്ചിരിക്കുകയാണ്. ഇത് പഴയ ലോസ്‌ലിയ ആണോ എന്നാണ് പലരും കമന്റ് ബോക്സിൽ ചോദിക്കുന്നത്. ഏത് വേഷവും താരത്തിന് ചേരുമെന്ന് ആരാധകരും പറയുന്നുണ്ട്.