വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും എഴുത്തുകാരിയുമായ ലെന. സോഷ്യൽ മീഡിയയിലൂടെ ആണ് ലെന ഈ രഹസ്യമായി നടന്ന വിവാഹ കാര്യം പുറത്തുവിട്ടിരിക്കുന്നത്. ലെനയെ വിവാഹം ചെയ്തിരിക്കുന്നത് അത്ര ചെറിയ ആളല്ല! ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയെ വിവാഹം ചെയ്തത്.
2024 ജനുവരി 17-ന് ആയിരുന്നു വിവാഹമെന്നും ലെന തന്റെ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ ആളുകളെ പ്രഖ്യാപിച്ച ദിവസം വരെ കാത്തിരിക്കേണ്ടി വന്നു തനിക്ക് ഈ കാര്യം പങ്കുവയ്ക്കാൻ എന്നും ലെന കുറിച്ചു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടി വിഷയമായത് കൊണ്ട് തന്നെ ലെന അത് ഒരു മാസത്തോളം പുറത്തുവിട്ടില്ല. ഇന്ന് എന്തായാലും ആ സർപ്രൈസ് പൊട്ടിച്ചു.
“ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി.
View this post on Instagram
2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ ഒരു അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു..”, ആ സന്തോഷം പങ്കുവച്ചുകൊണ്ട് കുറിച്ചു. ലെനയ്ക്ക് ആശംസകൾ നേർന്ന് നടിമാരായ രചന, ശ്രിന്ദ, മീരാനന്ദൻ, റെബേക്ക സന്തോഷ്, അനുമോൾ ജുവൽ മേരി, രാധിക, രഞ്ജിത മേനോൻ തുടങ്ങിയവർ കമന്റ് ഇട്ടിട്ടുണ്ട്.