‘ആ ആൽബം സോങ്ങിലെ നടി ഞാനല്ല!! പലർക്കും തെറ്റ് പറ്റിയിട്ടുണ്ട്..’ – ഒടുവിൽ വെളിപ്പെടുത്തി ലെന

ജയരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ലെന. നായികയായും സഹനടിയായും ഒക്കെ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ലെന ആൽബം പാട്ടുകളിലൂടെയാണ് മലയാളികളുടെ മനസ്സിൽ കയറുന്നത്. ലെന അഭിനയിച്ച ആൽബം പാട്ടുകളെല്ലാം വൈറലായിരുന്നു. ഇന്നും പ്രേക്ഷകർ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പാട്ടുകളായിരുന്നു.

ലെനയുടെ ആൽബം സോങ്ങുകളിൽ പലരും പ്രശംസിച്ച് പറയാറുള്ള ഒരു ഗാനമായിരുന്നു ‘മഴക്കാലമല്ലേ മഴയല്ലേ’ എന്നത്. എങ്കിൽ ആ പാട്ടിലുള്ളത് താൻ അല്ലെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അത് താനല്ല വേറെ ആരോ ആണെന്നും ലെന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അവതാരക ലെനയുടെ ഇൻട്രോ പറയുന്ന സമയത്താണ് ലെന പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് തിരുത്തിയത്.

“അത് ഞാനല്ല.. ഞാനുള്ള പാട്ട് അന്ന് ഒരുപാട് വരുന്നത് ‘ഇഷ്ടം എനിക്കിഷ്ടം’, പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രണയത്തിന് ഓർമ്മക്കായി എന്ന ആൽബം, പക്ഷേ ഈ മഴക്കാലമല്ലേ എന്നത് ഞാനല്ല. ആ സൈക്കിളിൽ പൂക്കൊട്ട വച്ച് വരുന്ന പെൺകുട്ടി ഞാനല്ല. ഇത് ഒരുപാട് പേർക്ക് പറ്റിയ തെറ്റാണ്. (അവതാരക തനിക്ക് ഇപ്പോഴും അത് ചേച്ചിയല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറയുകയുണ്ടായി) ഞാൻ പറയുമ്പോൾ അത് വിശ്വസിച്ചേ പറ്റൂ. ഒരുപാട് പേർ ഇത് ബെറ്റോക്കെ വച്ച് ജയിച്ചിട്ടുണ്ട്..”, ലെന പറഞ്ഞു.

ലെന അഭിനയിച്ച പ്രണയത്തിന് ഓർമ്മക്കായി എന്ന ആൽബത്തിലെ പാട്ട് തന്നെയാണ് മഴക്കാലമല്ലേ മഴയല്ലേ എന്ന പാട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ലെനയുടെ മുഖച്ഛായയുള്ള ഒരു പെൺകുട്ടിയെ പാട്ടിൽ കണ്ടപ്പോൾ പലരും അത് ലെന ആണെന്ന് തെറ്റിദ്ധരിച്ചത്. വിധു പ്രതാപും ജ്യോത്സനയും ചേർന്നാണ് ആ ഗാനം ആലപിച്ചത്. എങ്കിലും അതിൽ അഭിനയിച്ച പെൺകുട്ടി ആരാണെന്ന് ഇപ്പോഴും ആർക്കും അറിയില്ല.