സിനിമ താരങ്ങളോട് ആരാധന തോന്നുന്ന മലയാളികളെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. താരങ്ങളുടെ പേരിൽ ഫാൻ വെൽഫെയർ അസോസിയേഷനുകളും ആരാധകർ തുടങ്ങാറുണ്ട്. അവർ പല നല്ല കാര്യങ്ങളും സാമൂഹികമായ നല്ല പ്രവർത്തികളും ചെയ്യുന്നതിനോടൊപ്പം സിനിമകൾ ഇറങ്ങുമ്പോൾ തിയേറ്ററിൽ ഫ്ലക്സുകളും കട്ട് ഔട്ടുകളും ചിലപ്പോൾ പാലാഭിഷേകവുമൊക്കെ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
പാലാഭിഷേകമൊക്കെ ഒരു സമയം വരെ കേരളത്തിൽ കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ ഇവിടെയും അത് കാണാറുണ്ട്. അതിനെ പലപ്പോഴും മലയാളികളിൽ ഭൂരിഭാഗം പേരും വിമർശിക്കാറുണ്ട്. എങ്കിലും അത് മറ്റുള്ളവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നല്ലാത്തത് കൊണ്ട് തന്നെ ഒരു പരിധി വരെ അംഗീകരിക്കാവുന്നതാണ്. പക്ഷേ അത് അതിരുവിടുന്ന കാഴ്ചയും പലപ്പോഴും കണ്ടിട്ടുണ്ട്.
താര ആരാധനയുടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നും അത് അന്തമായി പോകാറുണ്ടെന്നതാണ്. താരങ്ങളുടെ പേരുകളും മുഖവുമൊക്കെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതിയിൽ വരെ എത്തി നിൽക്കുകയാണ്. പലപ്പോഴും അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ കേരളത്തിൽ താരാരാധനയുടെ അത്തരത്തിലൊരു വേർഷൻ വീണ്ടും കണ്ടിരിക്കുകയാണ്.
മലയാള ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് യുവാവിന് ഒപ്പമുള്ള ചിത്രങ്ങൾ താരം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. കാർത്തിക് ശിവ എന്നാണ് ആരാധകന്റെ പേര്. “എന്റെ മുഖം ടാറ്റൂ ചെയ്തയാളെ കണ്ടുമുട്ടിയപ്പോൾ..”, എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി നക്ഷത്ര ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്ക് താഴെ ഒരുപാട് വിമർശനങ്ങളാണ് വന്നിട്ടുളളത്.