‘ഇപ്പോൾ കണ്ടാൽ ഒരു മത്സ്യകന്യകയെ പോലെയുണ്ട്..’ – അവതാരക ലക്ഷ്മി നക്ഷത്രയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ
മലയാളം ടെലിവിഷൻ രംഗത്ത് ഒരുപാട് കഴിവ് തെളിയിച്ച അവതാരകമാരുണ്ട്. രേഖ മേനോനും രജനി ഹരിദാസും രമ്യ നിഖിലും ശ്രുതി മേനോനും ഉൾപ്പടെ നിരവധി പേരാണ് അവതരണ രംഗത്ത് വർഷങ്ങളോളം മുൻനിരയിൽ നിന്ന് പ്രശസ്തി ആർജ്ജിച്ചവർ. ഇപ്പോഴും ഇവരിൽ ചിലർ അവതാരകരായി നിരവധി പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്.
അവതാരകരിൽ പുതിയ തലമുറയിൽ നിൽക്കുന്നവരും ഒട്ടും മോശമല്ല. മീര അനിലും, പേളി മാണിയും ലക്ഷ്മി നക്ഷത്രയും അശ്വതി ശ്രീകാന്തുമെല്ലാം ഇപ്പോൾ ടെലിവിഷൻ രംഗത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഈ കൂട്ടത്തിൽ ഫാൻസ് ഗ്രൂപ്പുകളും പേജുകളുമൊക്കെ ഉള്ള ഒരാളാണ് സ്റ്റാർ മാജിക്കിന്റെ സ്വന്തം അവതാരക ലക്ഷ്മി നക്ഷത്ര.
സ്റ്റാർ മാജിക്കിന് മുമ്പ് തന്നെ ലക്ഷ്മി ചില പ്രോഗ്രാമുകളിലും അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം അവതാരക ആയിട്ടുണ്ടെങ്കിൽ കൂടിയും സ്റ്റാർ മാജിക്കിൽ വന്ന ശേഷമാണ് ഇത്രയേറെ പിന്തുണ ലക്ഷ്മിയ്ക്ക് ലഭിച്ചു തുടങ്ങിയത്. അതിന് മറ്റൊരു കാരണം എന്താണെന്ന് വച്ചാൽ ഒന്ന്-രണ്ട് അവതാരകർ വന്ന് പിന്മാറിയ ശേഷമാണ് ലക്ഷ്മി എത്തിയത്.
ലക്ഷ്മി വന്ന ശേഷമാണ് പരിപാടി വേറെ ലെവലായി മാറിയത്. ലക്ഷ്മിയുടെ ആരാധകർക്ക് വേണ്ടി സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസും ലൈവിൽ വരികയുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയതായി ലക്ഷ്മി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം ഇൻസ്റ്റാഗ്രാമിൽ. ഇളം റോസ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് പുതിയ ഫോട്ടോഷൂട്ടിൽ ലക്ഷ്മി എത്തിയത്.
ഷാമിൽ ഷാജഹാനാണ് ലക്ഷ്മി നക്ഷത്രയുടെ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ആരാധകരുടെ ചിന്നു ചേച്ചി എന്ന് വിളിക്കുന്ന ലക്ഷ്മിയുടെ പുതിയ ചിത്രത്തിന് താഴെ ഇട്ടിരിക്കുന്ന കമന്റ് ‘കണ്ടാൽ ഒരു മത്സ്യകന്യകയെ പോലെയുണ്ടെന്നാണ്. ലക്ഷ്മി ഇട്ടിരിക്കുന്ന വസ്ത്രങ്ങളുടെ താഴ് ഭാഗം അത്തരത്തിലാണ് സോഹിബ് സായി എന്ന ഡിസൈനർ ഡിസൈൻ ചെയ്തിരിക്കുന്നത്. ജേക്കബ് അനിലാണ് മേക്കപ്പ് ആർട്ടിസ്റ്റ്.