December 4, 2023

‘ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ ലക്ഷ്മി നക്ഷത്ര, ഈ ഡ്രസ്സ് ചേരുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരകയായി നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. 2008-ൽ ജീവൻ ടി.വിയിലെ സ്കൂൾ ടൈം എന്ന പ്രോഗ്രാമിൽ അവതാരകയായി തുടങ്ങി കൊണ്ട് അവതരണ ജീവിതത്തിന് തുടക്കം കുറിച്ച ലക്ഷ്മി നക്ഷത്ര കൂടുതൽ പ്രശസ്തയാകുന്നത് ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന്റെ അവതാരകയായി എത്തിയ ശേഷമാണ്. ആദ്യ ടമാർ പടാർ എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്.

പലരും അവതാരകയായി പയറ്റി നോക്കി പരാജയപ്പെട്ട് നിന്നപ്പോഴാണ് ലക്ഷ്മി ആ ഷോയിലേക്ക് വരുന്നത്. ലക്ഷ്മി വന്നതോടെ ഷോയുടെ റേറ്റിംഗിലും കാര്യമാണ് വ്യത്യാസമുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിൽ അധികമായി ആ ഷോയുടെ അവതാരകയായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ലക്ഷ്മി അതിലൂടെ ഒരുപാട് ആരാധകരെയും ലഭിച്ചിട്ടുണ്ട്. അവതാരകയാകുന്നതിന് മുമ്പ് റേഡിയോ ജോക്കിയായിയും ജോലി ചെയ്തിട്ടുണ്ട്.

ഷോയുടെ റേറ്റിംഗിന് കൂടിയതിന് ഒപ്പം ലക്ഷ്മിക്കും ഒരുപാട് നേട്ടങ്ങളുണ്ടായി. ചിന്നു എന്നാണ് ആരാധകർ ലക്ഷ്മിയെ വിളിക്കുന്നത്. ലക്ഷ്മി വിവാഹിതായിരുന്നെങ്കിലും ആ ബന്ധം വേർപിരിഞ്ഞിരുന്നു. സ്വന്തം ചാനലിൽ വീഡിയോസ് പങ്കുവെക്കുന്നതിനോടൊപ്പം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്. 1.7 മില്യൺ ഫോളോവേഴ്സും ലക്ഷ്മി നക്ഷത്രയ്‌ക്കുണ്ട്.

അതെ സമയം ലക്ഷ്മി നക്ഷത്രയുടെ പുതിയ ഫോട്ടോസിന് താഴെ ആരാധകർ ഇടുന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്. ഷോർട്സ് ധരിച്ച് നിൽക്കുന്ന ഫോട്ടോ ലക്ഷ്മി പങ്കുവച്ചിരുന്നു. “ചിന്നു ചേച്ചിക്ക് ഇതുപോലെയുള്ള ഡ്രസ്സ് ചേരുന്നില്ല. ചേച്ചിയെ ഇങ്ങനെ കാണാൻ ഇഷ്ടമല്ല..” എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ലക്ഷ്മി അത്തരം കമന്റുകൾക്ക് ഒന്നും മറുപടി കൊടുത്തിട്ടില്ല.