‘ദുബായിലെ മരുഭൂമിയിൽ ബൈക്ക് റൈഡുമായി നടി ജ്യോതി കൃഷ്ണ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ജ്യോതി കൃഷ്ണ. തൊട്ടടുത്ത സിനിമയിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തു ജ്യോതി. ലാസ്റ്റ് ബെഞ്ച് എന്ന സിനിമയിലാണ് ജ്യോതി നായികയായി അഭിനയിച്ചത്. പത്തിൽ അധികം സിനിമകളിൽ മാത്രമാണ് ജ്യോതി കൃഷ്ണ അഭിനയിച്ചിട്ടുള്ളത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു.

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്, ഗോഡ് ഫോർ സെയിൽ, ഇത് പാതിരാമണൽ, ടോൾസ്, ലിസമ്മയുടെ വീട്, അവിചാരിതം തുടങ്ങിയ സിനിമകളിലും ജ്യോതി അഭിനയിച്ചിട്ടുണ്ട്. ദുൽഖറിന്റെ നായികയായി ഞാൻ എന്ന സിനിമയിൽ അഭിനയിച്ച ജ്യോതിയെ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. അത് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.

മഞ്ജു വാര്യർ നായികയായ ആമി എന്ന സിനിമയിലാണ് ജ്യോതി അവസാനമായി അഭിനയിച്ചത്. തൃശൂർ സ്വദേശിനിയായ ജ്യോതി കൃഷ്ണ 2017-ലായിരുന്നു വിവാഹിതയായത്. ക്ലാസ് മേറ്റസ് എന്ന സിനിമയിലൂടെ സുപരിചിതയായ നടി രാധികയുടെ സഹോദരനുമായിട്ടാണ് ജ്യോതി വിവാഹിതയായത്. ഒരു മകനും താരത്തിനുണ്ട്. വിവാഹ ശേഷം ദുബായിലേക്ക് താമസം മാറുകയും ചെയ്തിരുന്നു ജ്യോതി.

നല്ലയൊരു നർത്തകി കൂടിയാണ് ജ്യോതി കൃഷ്ണ. ഇനി സിനിമയിലേക്ക് ഒരു മടങ്ങി വരവ് ഉണ്ടായിരിക്കുമോ എന്ന് അറിയില്ലെങ്കിലും ജ്യോതിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. ദുബായിലെ ഒരു മരുഭൂമിയിൽ ക്വാഡ് ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ ജ്യോതി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഭർത്താവ് അരുണിനെയും മകനെയും ചിത്രങ്ങളിൽ ഒപ്പം കാണാൻ സാധിക്കും.