സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി ഷോയിൽ അവതാരക ആയ ശേഷമാണ് ഷോ മികച്ചതായി മാറിയത്. ഷോയുടെ റേറ്റിംഗിൽ മാറ്റംകൊണ്ടുവരാനും ലക്ഷ്മി വന്നതോടെ സാധിച്ചിരുന്നു. ആറ് വർഷമായി സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന്റെ അവതാരകയായി തിളങ്ങുകയാണ് ലക്ഷ്മി.
ജീവൻ ടി.വിയിലെ സ്കൂൾ ടൈം എന്ന പ്രോഗ്രാമിൽ അവതാരകയായി തുടങ്ങിയ ഒരാളാണ് ലക്ഷ്മി. പിന്നീട് നിരവധി ചാനലുകളിൽ പല പ്രോഗ്രാമുകൾ അവതരിപ്പിച്ച് ലക്ഷ്മി തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ശ്രദ്ധനേടുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമാവാൻ ലക്ഷ്മി അധികം സാധിച്ചിരുന്നില്ല. ഏഷ്യാനെറ്റിലെ മൈലാഞ്ചി എന്ന പ്രോഗ്രാം ചെയ്ത ശേഷമാണ് പ്രേക്ഷക ശ്രദ്ധനേടി.
സ്റ്റാർ മാജിക് ആണ് ലക്ഷ്മിക്ക് ആരാധകർ ഉണ്ടാകാൻ കാരണമാകുന്നത്. ചിന്നു, ചിന്നു ചേച്ചി എന്നിങ്ങനെ ആരാധകർ ലക്ഷ്മിയെ ഒരു കൈകൈയും നീട്ടി സ്വീകരിച്ചതിന് തെളിവുകളാണ് ഈ വിളിപ്പേരുകൾ. ധാരാളം സ്റ്റേജ് ഷോകളും അവതാരകയായി ചെയ്തിട്ടുള്ള ലക്ഷ്മി, സ്റ്റാർ മാജിക് തന്നെയാണ് കൂടുതൽ നേട്ടം ഉണ്ടാക്കി കൊടുത്തത്. സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയ ലക്ഷ്മിക്ക് ധാരാളം സബ് സ്ക്രൈബേഴ്സുമുണ്ട്.
പച്ച നിറത്തിലെ ലെഹങ്ക ധരിച്ചുള്ള ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രജിൻ ആർ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ സജിലി സലീമിന്റെ സലാ എന്ന ബ്രാൻഡിന്റെ ലെഹങ്കയാണ് ലക്ഷമി ധരിച്ചിരുന്നത്. അഭിലാഷ് ചിക്കു ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിന്നു ചേച്ചി ഏത് വേഷത്തിൽ വന്നാലും പൊളിയല്ലേ എന്നാണ് ആരാധകർ പറയുന്നത്.