‘ചിന്നു ചേച്ചിയെ വെല്ലാൻ വേറെ ആളില്ല!! സാരിയിൽ അഴകിന്റെ റാണിയായി ലക്ഷ്മി നക്ഷത്ര..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു കൂട്ടരാണ് അവതാരകർ. ജീവൻ ടിവിയിലെ സ്കൂൾ ടൈം എന്ന പ്രോഗ്രാമിൽ അവതാരകയായി തുടങ്ങി ഇന്ന് മലയാള ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. 15 വർഷമായി അവതരണ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് ലക്ഷ്മി നക്ഷത്ര.

കുട്ടിപ്പട്ടുറുമാൽ, താരോത്സവം, മൈലാഞ്ചി തുടങ്ങിയ ഷോകളിലൂടെ ലക്ഷ്മി ജനശ്രദ്ധനേടിയെങ്കിലും കടുത്ത ആരാധകരെ ലഭിച്ചത് ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ അവതാരകയായ ശേഷമാണ്. അതിന് മുമ്പ് ആ ഷോയിൽ പലരും അവതാരകരായി വന്നെങ്കിലും പ്രേക്ഷകർ അത്ര സ്വീകരിച്ചിരുന്നില്ല. പക്ഷേ ലക്ഷ്മി വന്നതോടെ പ്രോഗ്രാം കൂടുതൽ കളറായി എന്ന് വേണം പറയാൻ. റേറ്റിംഗിന് കൂടുകയും ചെയ്തിരുന്നു.

2017-ൽ ടമാർ പടാർ എന്ന പേരിൽ ആരംഭിച്ച ഷോ പിന്നീട് സ്റ്റാർ മാജിക് എന്ന പേരിലേക്ക് എത്തുകയും കഴിഞ്ഞ ആറ് വർഷത്തോളമായി മലയാള ടെലിവിഷൻ രംഗത്ത് ഏറെ പ്രേക്ഷകരുള്ള ഒരു പ്രോഗ്രാമായി സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. റെഡ് എഫ്.എമിൽ റേഡിയോ ജോക്കിയായിട്ടായിരുന്നു ലക്ഷ്മിയുടെ തുടക്കം. പിന്നീട് ടെലിവിഷൻ രംഗത്തേക്ക് വരികയും ചെയ്തു. ഒരു സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ലക്ഷ്മിയുടെ ഏറ്റവും പുതിയ സാരി ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ദുബൈയിൽ വച്ചാണ് ലക്ഷ്മി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ജിംഷാദ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ എടുത്തത്. സാരിയിൽ ചിന്നു ചേച്ചിയെ വെല്ലാൻ ആരുമില്ലെന്ന് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്. കൈജോ ഡിസൈൻസിന്റെ സാരിയാണ് ലക്ഷ്മി നക്ഷത്ര ധരിച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് ലഭിച്ചിട്ടുള്ളത്.