സിനിമ-സീരിയൽ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു കൂട്ടരാണ് അവതാരകർ. റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും അവാർഡ് നിശകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമെല്ലാം നിലനിൽക്കുന്ന അവതാരകരിൽ പലരും വളരെ പെട്ടന്ന് തന്നെ ശ്രദ്ധനേടുന്നവരാണ്.
അങ്ങനെ നിരവധി പ്രോഗ്രാമുകളിൽ അവതാരകയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു ചേച്ചി എന്നാണ് ആരാധകർ ലക്ഷ്മിയെ വിളിക്കുന്നത് തന്നെ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ഇത്രയേറെ ജനപിന്തുണ ലഭിക്കാൻ കാരണമായത്. അഞ്ച് വർഷത്തോളമായി സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഷോയാണ് അത്.
സെലിബ്രിറ്റികളും ഓൺലൈൻ താരങ്ങളും അതിഥികളായി സിനിമ പ്രതിഭകളും എത്തുന്ന ഒരു ഗെയിം ഷോ ഇത്രയേറെ ജനകീയമാവാൻ കാരണമായത് ലക്ഷ്മിയുടെ അവതരണം കൊണ്ട് കൂടിയാണ്. ആദ്യം രണ്ട് മൂന്ന് അവതാരകരെ വച്ച് പരീക്ഷിച്ച് പരാജയപ്പെട്ട ഒരു പരിപാടിയായിരുന്നു സ്റ്റാർ മാജിക്. അതിന് ശേഷമാണ് ലക്ഷമി അതിൽ അവതാരകയായി എത്തുന്നതും പ്രേക്ഷകരുടെ പ്രീതി നേടിയത്.
ലക്ഷ്മിയ്ക്ക് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ധാരാളം ഫാൻ പേജുകളാണ് ഉള്ളത്. ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ക്രീമും റെഡും കളർ ചേർന്ന സാരിയുടുത്ത് കിടിലം ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ചകിത ഡിസൈൻസിന്റെ സാരിയിലാണ് ലക്ഷ്മി സുന്ദരിയായിരിക്കുന്നത്. നിധീഷാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.