‘സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് നടി രചന നാരായണൻകുട്ടി, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തൃശ്ശൂരിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച് പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് എത്തി മഴവിൽ മനോരമയിലെ മറിമായം എന്ന പ്രോഗ്രാമിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത ഒരാളാണ് നടി രചന നാരായണൻകുട്ടി. 2001-ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിൽ ഒരു ചെറിയ റോളിൽ രചന അഭിനയിച്ചിട്ടുണ്ടായിരുന്നു.

മറിമായത്തിലെ വത്സല മാഡം എന്ന കഥാപാത്രം രചനയ്ക്ക് സിനിമയിലേക്കുള്ള അവസരങ്ങളും നേടി കൊടുത്തു. ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ച രചന കൂടുതൽ സഹനടി ടൈപ്പ് റോളുകളാണ് ചെയ്തിട്ടുളളത്. ആമേൻ, പുണ്യാളൻ അഗർബത്തീസ്, ഡബിൾ ബാരൽ, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമേ നല്ലയൊരു നർത്തകി കൂടിയാണ് രചന. ക്ലാസിക്കൽ ഡാൻസ് ചെറുപ്പം മുതൽ പഠിക്കുന്ന ഒരാളാണ് രചന. മോഹൻലാലിൻറെ ആറാട്ടാണ് രചനയുടെ അവസാന റിലീസ് ചിത്രം. ഫ്ലാവേഴ്സ് ടി.വിയിലെ കോമഡി ഉത്സവത്തിന്റെ അവതാരക കൂടിയാണ് ഇപ്പോൾ രചന. ഇത് കൂടാതെ നിരവധി ഷോകൾ രചന അവതാരകയായി തിളങ്ങിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ സജീവമായ രചന തന്റെ ഒരു പഴയ ഓർമ്മയുടെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഒരു യാത്രയുടെ സ്വിമ്മിങ് പൂളിൽ നിന്നുള്ള ചില ഫോട്ടോസ് കോർത്തിണക്കിയ ഒരു വീഡിയോയാണ് ഇത്. “ഓൺ ദിസ് ഡേ” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരുപാട് ആരാധകരാണ് വിഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.


Posted

in

by