December 10, 2023

‘തിളക്കത്തിൽ ഹരിശ്രീ അശോകൻ നിൽക്കുന്ന പോലെ!! വെക്കേഷൻ മൂഡിൽ ലക്ഷ്മി നക്ഷത്ര..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരകയായി വർഷങ്ങളായി സജീവം നിന്ന് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് അവതാരക ലക്ഷ്മി നക്ഷത്ര. 2008-ൽ ജീവൻ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത സ്കൂൾ ടൈം എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മി നക്ഷത്ര ഈ മേഖലയിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും റിയാലിറ്റി ഷോകളിലും ലക്ഷ്മി നക്ഷത്ര അവതാരകയായി തിളങ്ങി.

കൈരളി ടി.വിയിലെ താരോത്സവം, ഏഷ്യാനെറ്റിൽ മൈലാഞ്ചി തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ജനപ്രീതി നേടിയെടുത്ത ലക്ഷ്മി ഫ്ലാവേഴ്സ് ചാനലിൽ ടമാർ പടാർ എന്ന ഹാസ്യ സെലിബ്രിറ്റി ഗെയിം ഷോയിൽ അവതാരകയായി എത്തിയ ശേഷമാണ് ആരാധകരെ സ്വന്തമാക്കിയത്. അതുവരെ നല്ലയൊരു അവതാരകയെ കണ്ടെത്താൻ പ്രയാസപ്പെട്ട ചാനലുകാർക്ക് ലക്ഷ്മിയുടെ വരവോടെ റേറ്റിംഗും കൂട്ടാൻ സാധിച്ചിരുന്നു.

പിന്നീട് ടമാർ പടാർ എന്ന പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിലെത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ ആറ് വർഷത്തിന് അടുത്തായി ലക്ഷ്മി തന്നെയാണ് ഈ പ്രോഗ്രാമിൽ അവതാരകയായി തിളങ്ങിക്കൊണ്ടിരിക്കുന്നത്. വിവാഹിതയായിരുന്നെങ്കിലും ലക്ഷ്മി ആ ബന്ധം വേർപിരിഞ്ഞിരുന്നു. റേഡിയോ ജോക്കിയായും ജോലി ചെയ്തിട്ടുള്ള ഒരാളാണ് ലക്ഷ്മി നക്ഷത്ര.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരു അവതാരകയാണ് ലക്ഷ്മി. “ഒരു അവധിക്കാലം ആസൂത്രണം ചെയ്യുക എന്നതാണ് സന്തോഷം..”, എന്ന ക്യാപ്ഷനോടെ വളരെ ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോസ് ലക്ഷ്മി പങ്കുവച്ചിരിക്കുകയാണ്. പൊതുവേ ഒരുപാട് ഗഗ്ലാമറസായ വേഷത്തിലുള്ള ഫോട്ടോസ് ലക്ഷ്മി പങ്കുവെക്കാറില്ല. “തിളക്കം ഫിലിമിൽ ഹരിശ്രീ അശോകൻ നിൽക്കുന്നതുപോലെ തന്നെ..” എന്നാണ് ഒരാരാധകൻ പോസ്റ്റിന് താഴെ ഇട്ട കമന്റ്. ചേച്ചിക്ക് ഈ വേഷം ചേരുന്നില്ലെന്ന് മറ്റൊരാൾ കമന്റ് ഇട്ടിട്ടുണ്ട്.