‘ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ചു!! ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന് അറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുകയാണ്. കേരളത്തിലെ അങ്ങോളമിങ്ങോളമുളള സ്ത്രീകൾക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരെ സ്ത്രീകൾ പൊങ്കാല ഇടാൻ വേണ്ടി ഈ വർഷം എത്തിച്ചേർന്നിട്ടുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം കൂടിയാണ് ഇത്.

ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുള്ള ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി മലയാള സിനിമ, സീരിയൽ നടിമാരും എത്താറുണ്ട്. പതിവായി പൊങ്കാല ഇടാൻ വന്ന് മലയാളികൾ കാണുന്ന ഒരു മുഖമാണ് നടി ചിപ്പിയുടേത്. കഴിഞ്ഞ രണ്ട് വർഷവും ക്ഷേത്രത്തിൽ എത്തി പൊങ്കാല ഇടാൻ ഭക്തജനങ്ങൾ പറ്റിയിരുന്നില്ല. എല്ലാവരും അവരവരുടെ വീടുകളിലായിരുന്നു പൊങ്കാല അർപ്പിച്ചത്.

ഈ വർഷം വീണ്ടും പഴയപോലെ ആയതുകൊണ്ട് തന്നെ ഇതുവരെ നടന്നതിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ എത്തിയ വർഷമാണെന്ന് ക്ഷേത്ര ഭരണസമിതിയിലുള്ളവർ അഭിപ്രായപ്പെടുന്നുണ്ട്. ചിപ്പിയെ കൂടാതെ വേറെയും സിനിമ താരങ്ങൾ ഈ തവണ പൊങ്കാല അർപ്പിച്ചിട്ടുണ്ടായിരുന്നു. നടി ആനി ഈ തവണ വീട്ടിൽ തന്നെയാണ് പൊങ്കാല ഇട്ടത്. ജലജ, സീമ ജി നായർ, ദിവ്യ ബിനു, മാൻവി സുരേന്ദ്രൻ തുടങ്ങിയ താരങ്ങളും ഈ തവണ എത്തിയിരുന്നു.

മലയാള സിനിമയിൽ ഏറെ തിരക്കുള്ള നടി നമിത പ്രമോദ് ഈ തവണ പൊങ്കാല ഇടാൻ എത്തിയിരുന്നു. തിരുവനന്തപുരത്തെ ബന്ധുവിന്റെ വീട്ടിൽ എത്തിയ താരം അവിടെ അമ്മയ്ക്ക് ഒപ്പം പൊങ്കാല ഇടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സെറ്റ് മുണ്ടുടുത്ത് തനി നാടൻ ലുക്കിൽ സുന്ദരിയായി തിളങ്ങി നിൽക്കുന്ന നമിതയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.


Posted

in

by