‘ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് നടി ഖുശ്ബു..’ – ഫോട്ടോസ് വൈറൽ

ഹിന്ദു ആചാരങ്ങളിൽ പ്രസിദ്ധമായ ഒരു ചടങ്ങാണ് നാരീപൂജ. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഹിന്ദുമതത്തിൽ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ പല ദേവി ക്ഷേത്രങ്ങളിൽ നാരീപൂജ നടത്താറുണ്ട്. കേരളത്തിലും നാരീപൂജ നടത്തുന്ന ക്ഷേത്രങ്ങളുണ്ട്. ദേവിയുടെ ഇരിപ്പിടത്തോട് സമാനമായ രീതിയിലുള്ള പീഠത്തിൽ സ്ത്രീകൾ ഇരുത്തി, ഭക്തിപൂർവ്വം ക്ഷേത്രത്തിൽ പ്രധാനപൂജാരി പൂജാദ്രവ്യങ്ങൾ അറിപ്പിച്ച് പൂജിക്കും.

ഇത്തരം നാരീപൂജ ചടങ്ങുകളിൽ സമൂഹത്തിൽ പ്രശസ്തി നേടിയിട്ടുള്ള സ്ത്രീകളെ വിളിച്ചാണ് പൂജ ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഒരു നാരീപൂജ ചടങ്ങ് നടന്നിരുന്നു. തെന്നിന്ത്യൻ സിനിമ നടിയായ ഖുശ്‌ബുവിനെയാണ് ക്ഷേത്രഭരണസമിതി നാരീപൂജയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഖുശ്‌ബു യാതൊരു മടിയും കൂടാതെ നാരീപൂജയിൽ പങ്കെടുക്കുകയും ചെയ്തു.

f

ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഖുശ്‌ബു തന്നെ വിളിച്ചതിന് ക്ഷേത്രത്തിലെ എല്ലാവർക്കും നന്ദി പറയുകയും ചെയ്തിരുന്നു. “ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശ്ശൂരിലെ വിഷ്ണുമായ ക്ഷേത്രത്തിൽ നിന്ന് നാരീപൂജയ്ക്ക് ക്ഷണിച്ചത് ഭാഗ്യമായി തോന്നുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ഇതിൽ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു.

ഇത്തരമൊരു ബഹുമതി നൽകി എന്നെ അനുഗ്രഹിച്ചതിന് ക്ഷേത്രത്തിലെ എല്ലാവർക്കും എന്റെ എളിയ നന്ദി. ദിവസവും പ്രാർത്ഥിക്കുകയും നമ്മെ സംരക്ഷിക്കാൻ ഒരു സൂപ്പർ പവർ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇത് കൂടുതൽ നല്ല കാര്യങ്ങൾ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പ്രിയപ്പെട്ടവർക്കും ഈ ലോകം മെച്ചപ്പെട്ടതും സന്തോഷകരവും സമാധാനപരവുമായ ഒരു സ്ഥലമാകാൻ ഞാൻ പ്രാർത്ഥിച്ചു..”, ഖുശ്‌ബു കുറിച്ചു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.