February 27, 2024

‘എന്റെ മോന് അവന്റെ ഭാവന ചേച്ചിയെ കാണാൻ അവസരം ലഭിച്ചു..’ – ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ആരാധകരുടെ സ്വന്തം ചാക്കോച്ചൻ സിനിമയിൽ വന്നിട്ട് ഏകദേശം 25 വർഷങ്ങൾ പിന്നിട്ടത് ഈ കഴിഞ്ഞ ദിവസമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും കുഞ്ചാക്കോ ബോബന്റെ ഈ സുവർണ നേട്ടത്തിന് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു ചാക്കോച്ചന്റെ ആഘോഷം.

ഭാര്യ പ്രിയയും അന്ന് സെറ്റിൽ ചാക്കോച്ചനൊപ്പം ഉണ്ടായിരുന്നു. കേക്ക് മുറിച്ചുകൊണ്ടായിരുന്നു ചാക്കോച്ചൻ സിനിമയിലെ 25 വർഷങ്ങൾ പിന്നിട്ടതിന്റെ ആഘോഷമാക്കിയത്. അതുപോലെ ചാക്കോച്ചനും ഭാര്യ പ്രിയയും ഒന്നിച്ചിട്ട് ഈ കഴിഞ്ഞ ദിവസം 17 വർഷങ്ങൾ പിന്നിട്ടിരുന്നു. മകൻ ഇസഹാക് കുഞ്ചാക്കോയ്ക്കും ഭാര്യയ്ക്കും ഒപ്പമാണ് ചാക്കോച്ചൻ അത് ആഘോഷിച്ചത്. ഒരു വലിയ കുറിപ്പോടുകൂടിയാണ് അത് ആരാധകരുമായി പങ്കുവച്ചത്.

“ഈ ഡിജിറ്റൽ ലോകത്തിലെ എന്റെ അതിവേഗ വൈഫൈ നീയാണ്.. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് എനിക്ക് ആശ്ചര്യപ്പെടാതിരിക്കാനാവില്ല. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും നീ പരിപാലിക്കുന്നു. എന്റെ ജീവിതം സന്തുലിതമായി നിലനിർത്തുന്നു.. വഴക്കുകൾ ഉണ്ടായിട്ടുണ്ട്.. രാത്രിയ്ക്ക് മുമ്പ് അത് തീരാറുമുണ്ട്.

“ഓ പ്രിയേ “, എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ ആ പേര് തന്നതിൽ ദൈവം ഒരു തെറ്റും ചെയ്തില്ല. കാരണം എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഏറ്റവും നല്ല കാര്യം നീയായിരുന്നു. ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുവെങ്കിൽ, എന്നെ എന്നിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചതിന്റെ പ്രധാന ക്രെഡിറ്റ് നിനക്കാണ്..”, ചാക്കോച്ചൻ പോസ്റ്റിനോടൊപ്പം കുറിച്ചു. ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി ചാക്കോച്ചൻ എത്തിയിരിക്കുകയാണ്.

ചാക്കോച്ചന്റെ മകൻ ഇസാഹക് നടി ഭാവന കണ്ടപ്പോഴുള്ള ചിത്രമാണ് പങ്കുവച്ചത്. “ഭാവസ് ചേച്ചി സ്നേഹം.. ശരി, എന്റെ സുഹൃത്തിനെ കാണാൻ എനിക്ക് പറ്റിയില്ല.. പക്ഷെ എന്റെ കുട്ടി ഭാവന ചേച്ചിയുമായി ഒരു സർപ്രൈസ് മീറ്റിംഗിന് ചാൻസ് ലഭിച്ചു. അവൾ സന്തോഷവതിയും കരുത്തുറ്റവളുമായി നിൽക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാ സ്നേഹവും പ്രാർത്ഥനകളും പ്രിയേ..”, കുഞ്ചാക്കോ ബോബൻ ചിത്രത്തോടൊപ്പം കുറിച്ചു.