‘എന്തൊരു ക്യൂട്ട് ആണിത്!! സെറ്റ് സാരിയിൽ തനി നാടൻ ലുക്കിൽ ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരങ്ങളായി തിളങ്ങി നിൽക്കുന്ന ഒരുപാട് താരങ്ങൾ ഇപ്പോൾ മലയാളത്തിലുണ്ട്. ആ കൂട്ടത്തിൽ ആദ്യ ചിത്രത്തിലെ അഭിനയ പ്രകടനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ കൊച്ചുമിടുക്കിയാണ് ദേവിക സഞ്ജയ്. ഫഹദ് ഫാസിലിനെ ഒരു ഇന്ത്യൻ പ്രണയ കഥയ്ക്ക് ശേഷം വീണ്ടും നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലാണ് ദേവിക അഭിനയിച്ചത്.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോളുകളിൽ ഒന്നായിരുന്നു ദേവിക അവതരിപ്പിച്ച ടീന മോൾ എന്ന കഥാപാത്രം. 50 കോടിയിൽ അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്ന് കൂടിയായിരുന്നു ഞാൻ പ്രകാശൻ. അസുഖ ബാധ്യതയായിട്ടുള്ള ഒരു കുട്ടിയുടെ റോളിലായിരുന്നു ദേവിക അഭിനയിച്ചത്. ദേവികയുടെ പ്രകടനം കൊണ്ട് മാത്രമാണ് ചിത്രം ക്ലൈമാക്സ് സീനുകളിൽ ഏറെ വേദന പ്രേക്ഷകരിൽ ഉണ്ടാക്കിയത്.

സത്യൻ അന്തിക്കാടിന്റെ തന്നെ മകൾ എന്ന സിനിമയിലാണ് അടുത്തതായി ദേവികയുടെ ഇറങ്ങാനുള്ള ചിത്രം. ജയറാമും ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രത്തിൽ ഇരുവരുടെയും മകളായിട്ടാണ് ദേവിക അഭിനയിക്കുന്നത്. സിനിമയിൽ വളരെ പ്രധാനപ്പെട്ട റോൾ തന്നെയാണ് ദേവികയ്ക്ക് ഈ തവണയും ലഭിച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ മറ്റു താരങ്ങളെ പോലെ തന്നെ ദേവികയും ഏറെ സജീവമാണ്. ദേവിക പഠിക്കുന്ന ബാംഗ്ലൂരിലെ ക്രിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിക്ക് വേണ്ടി മലയാള തനിമയിൽ തനി നാടൻ ലുക്കിൽ സെറ്റ് സാരിയിൽ തിളങ്ങിയിരിക്കുകയാണ് ഇപ്പോൾ. സെറ്റിൽ അതിസുന്ദരിയായി ദേവിക കൂട്ടുകാരികൾക്കും മറ്റുസുഹൃത്തുക്കൾക്കും ഒപ്പം നിൽക്കുന്ന വീഡിയോയും ഫോട്ടോസും പങ്കുവച്ചിട്ടുമുണ്ട്.