‘യാ മോനെ!! ഹോട്ട് ലുക്കിൽ ആരാധകരെ അമ്പരിപ്പിച്ച് ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ മാത്രമല്ല ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന സിനിമ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി അവാർഡുകളും ഗോപി സുന്ദർ നേടിയിട്ടുമുണ്ട്. വിവാഹിതനായിരുന്ന ഗോപി സുന്ദർ പിന്നീട് ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുകയും പിന്നീട് ഗായികയായ അഭയ ഹിരണ്മയിയ്ക്ക് ഒപ്പം ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

ഒമ്പത് വർഷത്തോളമായി തങ്ങൾ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്ന് ഗോപി സുന്ദറും അഭയയും ചേർന്ന് 2018-ൽ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഗോപി സുന്ദർ സംഗീതം നിർവഹിച്ചിട്ടുള്ള ചില സിനിമകളിൽ മാത്രമാണ് അഭയ പാടിയിട്ടുള്ളത്. കുട്ടികാലം മുതൽ മ്യൂസിക് പഠിച്ചിരുന്ന ഒരാളാണ് അഭയ.

2014-ലാണ് അഭയ ആദ്യമായി സിനിമയിൽ പാടുന്നത്, അവസാനമായി പാടിയത് 2020-ലും. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം അഭയയും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണെന്ന് അവർ പറയുന്നതിന് മുമ്പ് തന്നെ ഗോസിപ്പുകളിൽ നിറഞ്ഞിരുന്നു. പിന്നീട് മിക്കപ്പോഴും ഗോപി സുന്ദറിന് ശേഷം അഭയയെ മലയാളികൾ പല ചടങ്ങുകളിലും കാണുകയും ചെയ്തിരുന്നു. ആദ്യ ബന്ധത്തിൽ ഗോപി സുന്ദറിന് രണ്ട് മക്കളുമുണ്ട്.

അഭയയാകട്ടെ കുറച്ച് നാൾ മുമ്പ് ചെയ്ത ഒരു ഫോട്ടോഷൂട്ട് ഗംഭീര വൈറലായിരുന്നു. ഇപ്പോഴിതാ ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് ഒരു കിടിലം ഷൂട്ടുമായി എത്തിയിരിക്കുകയാണ് അഭയ. ശ്രീ ഹർഷ എന്ന ഫോട്ടോഗ്രാഫറാണ് അഭയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇങ്ങനെയൊരു മേക്കോവർ ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്.