25 വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന ഒരാളാണ് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ട് തുടങ്ങിയ താരം പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു. ഈ കഴിഞ്ഞ ദിവസമായിരുന്നു ചാക്കോച്ചന്റെ നാല്പത്തിയേഴാം ജന്മദിനം. നവംബർ 2 1976-ലാണ് കുഞ്ചാക്കോ ബോബൻ ജനിച്ചത്.
ജന്മദിനത്തിൽ കുഞ്ചാക്കോ ബോബന്റെ ആരാധകർ ആഘോഷ പരിപാടികളൊക്കെ നടത്തിയിരുന്നു. അതുപോലെ ചാക്കോച്ചനെ നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ച് പോസ്റ്റുകളും കുറിപ്പുകളുമൊക്കെ പങ്കുവച്ചിരുന്നത്. 47 ആയെങ്കിലും സ്റ്റൈലിനും ചുള്ളൻ ലുക്കിനും മാറ്റമില്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ജന്മദിനത്തിൽ ആശംസകൾ അറിയിച്ചതിന് എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.
“നിങ്ങളുടെ ജന്മദിനം അവസാനിപ്പിക്കാൻ ഇതിലും മികച്ച മാർഗമില്ല. ഒന്നും ആസൂത്രണം ചെയ്തില്ല, പക്ഷേ എന്റെ ദിവസം ഏറ്റവും മികച്ചതാക്കാൻ ദൈവം മികച്ച പദ്ധതികൾ തയ്യാറാക്കി. ചൊരിയുന്ന എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും ആശംസകൾക്കും നന്ദി അറിയിക്കാൻ എനിക്ക് വാക്കുകൾ കുറവാണ്. അതിനാൽ നന്ദി വേണ്ട, പക്ഷേ എന്റെ അവസാന ശ്വാസം വരെ എന്റെ സിനിമകൾ കൊണ്ട് നിങ്ങളെ എല്ലാവരെയും രസിപ്പിക്കാൻ,
ഏറ്റവും മികച്ചതിലും കൂടുതൽ ഞാൻ നൽകുമെന്ന് ഒരു ഉറപ്പ് ഞാൻ നൽകുന്നു.. സർപ്രൈസ് പിറന്നാൾ ആഘോഷത്തിന് ലിസ്റ്റിനും ഗരുഡൻ ചിത്രത്തിന്റെ ടീമിനും നന്ദി..”, കുഞ്ചാക്കോ ബോബന്റെ തന്റെ ജന്മദിന ദിവസത്തിലെ ചിത്രങ്ങളും നിമിഷങ്ങളും പങ്കുവച്ചുകൊണ്ട് കുറിച്ചു. പോസ്റ്റിന് താഴെ നടി നിക്കി ഗൽറാണി, അനുമോൾ, ലക്ഷ്മി നക്ഷത്ര, രമേശ് പിഷാരടി, വിനയ് ഫോർട്ട് എന്നിവർ താരത്തിന് ആശംസകൾ നേർന്നു.