‘സ്വർഗ്ഗത്തിന്റെ മറ്റൊരു പേര്, കാശ്മീർ! മേജർ രവിക്ക് നന്ദി..’ – യാത്രകളുടെ ചിത്രങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

കാശ്മീരിന്റെ സൗന്ദര്യം ആസ്വദിച്ച് നടൻ കുഞ്ചാക്കോ ബോബനും കുടുംബവും. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമായ പഹൽഗാമിൽ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവച്ചു. ഭാര്യ പ്രിയയും മകൻ ഇസ്‌ഹാക്കിനും ഒപ്പമാണ് കുഞ്ചാക്കോ ബോബൻ കാശ്മീരിലേക്ക് പോയത്. സമുദ്രനിരപ്പിൽ നിന്നും 2200 മീ ഉയരത്തിലുള്ള സ്ഥലമാണ്.

“കാശ്മീർ.. സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട്.. ജെ ആൻഡ് കെ ലഫ്റ്റനൻ്റ് ഗവർണർ.. പ്രിൻസ് തെഹ്സിൻ, മേജർ രവി ഞങ്ങളുടെ യാത്ര ഏറ്റവും അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് നന്ദി..”, കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.ഭാര്യയ്ക്കും മകനും ഒപ്പം സ്നോ റൈഡിങ് ഉൾപ്പടെയുള്ളവ ചെയ്യുന്ന ചിത്രങ്ങൾ ആണ് കുഞ്ചാക്കോ പങ്കുവച്ചിട്ടുള്ളത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

കാശ്മീരിന്റെ പ്രതേക പദവി എടുത്ത കളഞ്ഞ ശേഷമാണ് താരങ്ങൾ ഉൾപ്പടെയുള്ളവർ അവിടെ സന്ദർശിക്കാൻ ധൈര്യം കാണിക്കുന്നതെന്നാണ് ചിലർ കമന്റിൽ പറഞ്ഞിട്ടുള്ളത്. “ആസ്വദിക്കൂ. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഞാൻ ഒരു കോൾ അകലെയാണ്. ആ സുന്ദരിക്കുട്ടനെ നോക്കിക്കോളൂ.. സ്നേഹം..”, ഇതായിരുന്നു മേജർ രവിയുടെ പ്രതികരണം. ലുക്ക്മാൻ, അപർണ ഗോപിനാഥ് തുടങ്ങിയവരും കമന്റ് ഇട്ടിട്ടുണ്ട്.

തിരികെ എന്നാണ് നാട്ടിലേക്ക് എന്നും ചിലർ ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ ചാവേറാണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയത്. ആറാം പാതിര, ഗ്ർർർ.. എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ ഇനിയിറങ്ങാനുള്ള സിനിമകൾ. കഴിഞ്ഞ വർഷം അഞ്ച് സിനിമകൾ ഇറങ്ങിയിരുന്നെങ്കിലും ഇതിൽ 2018 മാത്രമാണ് സൂപ്പർഹിറ്റായത്. ഇനി വരുന്ന സിനിമകൾ ഏറെ പ്രതീക്ഷകൾ നിറഞ്ഞതാണ്.