‘ആദി ഷൂട്ടിംഗ് സമയത്ത് പ്രണവിനോട് എനിക്ക് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു..’ – മനസ്സ് തുറന്ന് കൃതിക പ്രദീപ്

2014-ൽ പുറത്തിറങ്ങിയ വില്ലാളിവീരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന താരമാണ് കൃതിക പ്രദീപ്. മഞ്ജു വാര്യർ കടുത്ത മോഹൻലാൽ ആരാധികയായി അഭിനയിച്ച ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജുവിന്റെ ചെറുപ്പം അഭിനയിച്ച ശേഷമാണ് കൃതിക കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായത്. 16 സിനിമകളിൽ ഇതിനോടകം കൃതിക അഭിനയിച്ചു കഴിഞ്ഞു.

ആദി, ആമി, മോഹൻലാൽ, മന്ദാരം, കൂദാശ, കുഞ്ഞേലദോ തുടങ്ങിയ സിനിമകളിൽ കൃതിക അഭിനയിച്ചിട്ടുണ്ട്. പത്താം വളവ്, സല്യൂട്ട് എന്നിവയാണ് കൃതികയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. കൃതിക ഈ കഴിഞ്ഞ ദിവസം അമൃത ടി.വിയിലെ എം.ജി ശ്രീകുമാർ അവതാരകനായി എത്തുന്ന ‘പറയാം നേടാം’ എന്ന ഷോയിൽ പങ്കെടുത്തിരുന്നു. ആ പ്രോഗ്രാമിൽ വച്ച് പ്രണവിനെ കുറിച്ച് കൃതിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

“ആ ഒരു സമയത്ത്(ആദി സിനിമയുടെ ഷൂട്ടിംഗ് സമയത്ത്) എനിക്ക് ഭയങ്കര ഒരു ക്രഷ് പ്രണവിനോട് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞിട്ടൊന്നുമില്ലാട്ടോ.. ഒരു സന്ദർഭം ഞാൻ പറയാം. പത്തിൽ പഠിക്കുമ്പോൾ എന്റെ അപ്പന്റിക്സ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന സമയം. ആദി കഴിഞ്ഞൊരു സമയമാണ്. അപ്പോൾ സെഡേഷൻ ഒക്കെ തന്നിട്ട് എനിക്കൊരു ബോധവുമില്ലാതെ കിടക്കുവാണ്. റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി എന്നോട് വന്നൊരു കാര്യം പറഞ്ഞു.

“ദേ! പ്രണവ് മോഹൻലാൽ വന്നേക്കുന്നു.. ഒന്ന് എഴുന്നേറ്റേ.. ഞാൻ ഒറ്റയൊരു എഴുനേൽപ്പ്.. കാരണം അത്രയും ഒരു ക്രഷ് ഉണ്ടായിരുന്നു ആ സമയത്ത്. അങ്ങനെയൊരു ചെറിയ ചെറിയ സംഭവം.. ഇപ്പോൾ അങ്ങനെയൊന്നുമില്ല. ഭയങ്കര നല്ലയൊരു മനുഷ്യൻ.. പാവമാണ്.. എപ്പോഴും ചിരിച്ച മുഖം.. നന്നായിട്ട് ക്വിതാർ ഒക്കെ വായിക്കും. അപ്പോ സ്വാഭാവികമായി എല്ലാവരെയുംക്കാൾ വ്യത്യസ്തനായ മനുഷ്യൻ എന്ന് കാണുമ്പോൾ ഒരു ക്രഷ് ഉണ്ടാവുമല്ലോ.

ചേച്ചി അറിയാമായിരുന്നു എനിക്ക് പ്രണവിനെ ഭയങ്കര ഇഷ്ടമാണെന്ന്.. അതുകൊണ്ട് എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണ് പ്രണവ് വന്നെന്ന്.. ഞാൻ ബർത്ത് ഡേയ്ക്ക് ഒക്കെ അപ്പു(പ്രണവ്) ചേട്ടന് വിഷ് ചെയ്യാറുണ്ട്.. റിപ്ലൈ തരാറുണ്ട്..”, കൃതിക എം.ജി ശ്രീകുമാറിനോട് പറഞ്ഞു. പ്രണവിന് വേണ്ടി ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ..’ എന്ന ഗാനം ഷോയിൽ പാടുകയും ചെയ്തു കൃതിക.