വിജയ് നായകനായി എത്തുന്ന ‘ബീസ്റ്റ്’ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിജയ് – പൂജ ഹെഗ്‌ഡെയും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിലെ അധികം ഗാനം ഒരാഴ്ച്ച മുമ്പാണ് പുറത്തിറങ്ങിയത്. ലിറിക്കൽ വീഡിയോയായി ഇറങ്ങിയ പാട്ടിന്റെ വീഡിയോ 104 മില്യൺ വ്യൂസാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നേടിയത്.
ലിറിക്കൽ വീഡിയോ ആയിരുന്നെങ്കിലും വിജയും പൂജയും നൃത്തം ചെയ്യുന്ന ഒരു ചെറിയ ഭാഗം ആ വീഡിയോയിൽ ഉണ്ടായിരുന്നു. ആ സ്റ്റെപ്പുകൾ പിന്നീട് റീൽസിൽ ധാരാളം പേരാണ് വീഡിയോ ചെയ്തത്. ഓരോ ആളുകൾ ചെയ്യുമ്പോഴും പാട്ട് കൂടുതൽ ആളുകളിലേക്ക് എത്തിയിരുന്നു. മലയാള സിനിമ-സീരിയൽ താരങ്ങളും ഈ പാട്ടിന് ചുവടുവച്ചുകൊണ്ടുള്ള വീഡിയോസ് പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി നടിയും നർത്തകിയുമായ കൃഷ്ണപ്രഭ ബീസ്റ്റിലെ വൈറൽ ‘അറബിക് കുത്ത്’ സോങ്ങിന് ഡാൻസുമായി എത്തിയിരിക്കുകയാണ്. കൃഷ്ണപ്രഭയ്ക്ക് ഒപ്പം ഇപ്പോൾ റീൽസിൽ ഒരുമിച്ച് കളിക്കാറുള്ള സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുമുണ്ട്. ബീസ്റ്റിലെ നായിക പൂജ ഡാൻസ് ചെയ്യുമ്പോൾ ഇട്ടിരുന്ന ഡ്രെസ്സിന് സമാനമായ ഡ്രെസ്സാണ് കൃഷ്ണയും സുനിതയും ഇട്ടിരിക്കുന്നത്.
ഇരുവരുടെയും ഈ ഗ്ലാമറസ് നൃത്തം സിനിമയിലെ ഐറ്റം ഡാൻസിനെ വെല്ലുന്ന രീതിയിലാണ് ഉള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കൃഷ്ണപ്രഭ റീൽസ് ചെയ്യാൻ തുടങ്ങിയത്. ചെയ്ത തുടങ്ങിയ ശേഷം മിക്കപ്പോഴും വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ മാസം ആദ്യം കൃഷ്ണയും സുനിതയും ചെയ്ത ഒരു ഡാൻസ് റീൽ താരത്തിന്റെ ഫേസ്ബുക്ക് പേജിൽ 9 മില്യൺ വ്യൂസാണ് ഇതുവരെ നേടിയത്.