‘എനിക്ക് അങ്ങനെ മറക്കാൻ പറ്റുവോ! എന്റെ ജീവന്റെ പാതിയല്ലേ..’ – സുധിയെ കുറിച്ച് വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മിമിക്രി കലാരംഗത്ത് നിന്നും സ്റ്റേജ് ഷോകളിലേക്ക് എത്തുകയും ശേഷം ടെലിവിഷൻ കോമഡി ഷോകളിലേക്ക് വരികയും വൈകാതെ സിനിമയിൽ അഭിനയിക്കുകയും ചെയ്ത വളരെ അപ്രതീക്ഷിതമായ മലയാളികളോട് വിടപറഞ്ഞ താരമാണ് നടൻ കൊല്ലം സുധി. ഈ വർഷം ജൂണിലായിരുന്നു സുധി ഈ ലോകത്തോട് വിടപറഞ്ഞത്. കൈപമംഗലത്ത് വച്ച് ഒരു വാഹനാപകടത്തിലാണ് സുധിയുടെ ജീവൻ നഷ്ടമായത്.

ഫ്ലാവേഴ്സ് ചാനലിന്റെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സുധിയുടെ വേർപാട്. സുധിയ്ക്ക് ഒപ്പം വേറെയും മൂന്ന് താരങ്ങളുണ്ടായിരുന്നു. അവർ പരിക്കുകളോട് രക്ഷപ്പെട്ടു. സുധിയുടെ വിയോഗം ഭാര്യയെയും മക്കളെയും ഏറെ സങ്കടത്തിലാക്കി. എപ്പോഴത്തെയും പോലെ പരിപാടി കഴിഞ്ഞ് മടങ്ങിയെത്തുമെന്ന് കരുതിയ ഭർത്താവിന്റെ, അച്ഛന്റെ മൃതശരീരമാണ് കുടുംബത്തിന് കാണാൻ കഴിഞ്ഞത്.

ആദ്യ ഭാര്യ സുധിയുടെ മകന് ഒന്നര വയസ്സുള്ളപ്പോൾ അവരെ ഒഴിവാക്കി പോയിരുന്നു. പിന്നീട് സുധിയാണ് മകനെ ഒറ്റയ്ക്ക് നോക്കിയത്. ശേഷം സുധി രേണുവുമായി വിവാഹിതയാകുന്നത്. ആ ബന്ധത്തിലും ഒരു കുഞ്ഞുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ സുധിയുടെ മരണത്തോടെ കുട്ടികളുടെ പഠനം ഫ്ലാവേഴ്സ് ചാനൽ ഏറ്റെടുത്തു. സുധി മരിച്ചിട്ട് ഇപ്പോൾ ഏകദേശം ആറ് മാസത്തോളം ആയിരിക്കുകയാണ്.

ഇപ്പോഴും സുധിയുടെ ഓർമ്മകളിൽ കഴിയുകയാണ് ഭാര്യ രേണു. രേണുവിന്റെ വൈകാരിക കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. “മറന്നോ.. ഈ ചിരിയും മുഖവും.. എനിക്ക് അങ്ങനെ മറക്കാൻ പറ്റുവോ.. എന്റെ ജീവന്റെ പാതിയല്ലേ.. സുധിച്ചേട്ടാ.. എനിക്ക് മറക്കാൻ പറ്റില്ലല്ലോ ഏട്ടാ.. ലവ് യു പൊന്നെ.. എനിക്ക് കരച്ചിൽ വരുന്നു.. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്..”, രേണു തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.