‘ദൈവത്തിന്റെ സ്വന്തം നാട്!! വിവാഹ ചടങ്ങിൽ ഒത്തുകൂടി കീർത്തിയും കല്യാണിയും..’ – ചിത്രങ്ങൾ വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ മക്കൾക്ക് സിനിമയിലേക്ക് എത്താൻ വളരെ എളുപ്പമാണെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ കഴിവുണ്ടെങ്കിൽ മാത്രമേ അവർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ. 80-കളിൽ നിരവധി സിനിമകളിൽ നായികമാരായി അഭിനയിച്ച രണ്ട് നടിമാരായിരുന്നു മേനകയും ലിസിയും. രണ്ട് പേരും സിനിമയിൽ നിന്നുള്ളവരെ തന്നെ ജീവിതപങ്കാളികളാക്കി.

മേനക നിർമാതാവായ സുരേഷ് കുമാറുമായി വിവാഹിതായപ്പോൾ ലിസി സംവിധായകൻ പ്രിയദർശനുമായി വിവാഹിതയാവുകയും ചെയ്തു. രണ്ട് നടിമാരുടെയും മക്കളും സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്തു. അതിൽ തന്നെ മേനകയുടെ മകൾ കീർത്തി സുരേഷും ലിസിയുടെ മകൾ കല്യാണി പ്രിയദർശനും അമ്മമാരേ പോലെ തന്നെ ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരികളാണ്.

സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഇരുവരും നല്ല അടുത്ത സുഹൃത്തുക്കളാണ്. സിനിമയിൽ വന്ന ശേഷവും ഇരുവരും ആ സൗഹൃദം അതെ പോലെ തന്നെ കൊണ്ടുപോകുന്നതുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രിയസുഹൃത്തിന്റെ വിവാഹ തലേന്നുള്ള പാർട്ടിയിൽ ഒരുവരും മറ്റു സുഹൃത്തുകൾക്ക് ഒപ്പം വീണ്ടും ഒത്തുകൂടിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ കീർത്തി സുരേഷ് പങ്കുവച്ചിട്ടുമുണ്ട്.

‘ദൈവത്തിന്റെ സ്വന്തം നാട്, എന്റെ സ്വന്തം ആളുകൾ..’, എന്ന ക്യാപ്ഷനോടെയാണ് കീർത്തി സുരേഷ് സുഹൃത്തുകൾക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചത്. അതെ സമയം കീർത്തി സുരേഷ് അഭിനയിച്ച അവസാന രണ്ട് സിനിമകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മഹേഷ് ബാബുവിന് ഒപ്പമുള്ള സർക്കാരു വാരി പാടാ തിയേറ്ററിൽ ഹിറ്റായപ്പോൾ, സാനി കായിധം ഒ.ടി.ടിയിൽ മികച്ച അഭിപ്രായം നേടി.

കല്യാണിയുടെയും അവസാന രണ്ട് സിനിമകളായ ബ്രോ ഡാഡിയും ഹൃദയവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്ന് തിയേറ്ററിലെ മറ്റൊന്ന് ഒ.ടി.ടിയിലുമാണ് തന്നെയാണ് ഇറങ്ങിയത്. ഇനി ഇരുവരുടെയും ഇറങ്ങാനുള്ള അടുത്ത സിനിമ ടോവിനോ തോമസിനൊപ്പമുള്ളതാണ്. കീർത്തി ടോവിനോയ്ക്ക് ഒപ്പമുള്ള വാശിയിലും കല്യാണി ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയിലും അഭിനയിക്കുന്നു.