‘ഞങ്ങൾ രണ്ടുപേരും മാത്രം!! ഡൽഹിയിൽ ചുറ്റിക്കറങ്ങി നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് എസ്തർ അനിൽ. എസ്തർ എന്ന കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ട് പ്രേക്ഷകർ മിക്കപ്പോഴും ഞെട്ടിയിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രമായിരിക്കും ഏതൊരു പ്രേക്ഷകന്റെയും മനസ്സിലേക്ക് എസ്തറിന്റെ ആദ്യം ഓടിയെത്തുന്ന പ്രകടനം.

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ എസ്തറിന്റെ പ്രകടനം തന്നെയാണ് അതിന് കാരണം. മോഹൻലാലിനൊപ്പം അനായാസം അഭിനയിക്കുന്ന എസ്തറിനെ പല രംഗങ്ങളിലും കാണാൻ സാധിച്ചു. ദൃശ്യം ഇറങ്ങുന്നതിന് മുമ്പ് തന്നെ എസ്തർ നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പേരും പ്രശസ്തിയും കൂട്ടിയത് ആ സിനിമ തന്നെയാണ്. അതിന് ശേഷം അതിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിച്ചു.

സിനിമയുടെ ഷൂട്ടിങ്ങും പഠനവും ഒരേപോലെ കൊണ്ടുപോയിരുന്ന എസ്തർ ഇപ്പോൾ ഡിഗ്രി പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. മുംബൈയിലാണ് എസ്തർ കോളേജ് പഠനം പൂർത്തിയാക്കിയത്. ഇനി സിനിമയിൽ കൂടുതൽ സജീവമാകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ എസ്തർ ഡൽഹിയിൽ ചുറ്റിക്കറങ്ങുന്നതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

ഡൽഹിയിലെ സ്ഥലങ്ങൾ കാണുന്നതും ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ് എസ്തർ പങ്കുവച്ചത്. ‘ഞങ്ങൾ രണ്ടുപേരും മാത്രം’ എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയത്. എസ്തറിനൊപ്പം ആരാണെന്ന് ചിലർ കമന്റിൽ ചോദിക്കുന്നുണ്ടെങ്കിലും മറുപടി താരം നൽകിയിട്ടില്ല. “ഡൽഹിയിൽ ഞാൻ ശരിക്കും മിസ് ചെയ്യുന്ന ഒരു കാര്യം, കുതിരയെപ്പോലെ ഭക്ഷണം കഴിക്കുക എന്നതാണ്..”, എന്നും മറ്റൊരു പോസ്റ്റിനോടൊപ്പം എസ്തർ കുറിച്ചിട്ടുണ്ട്.


Posted

in

by