‘കീർത്തിയും അനിരുദ്ധും വിവാഹിതരാകുന്നു എന്ന് വാർത്ത! പ്രതികരിച്ച് അച്ഛൻ സുരേഷ് കുമാർ..’ – സംഭവം ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കഴിഞ്ഞ താരമാണ് നടി കീർത്തി സുരേഷ്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തിയ കീർത്തി, അമ്മയെ പോലെ തന്നെ മികച്ചയൊരു അഭിനയത്രിയാണ് പേരെടുത്തു കഴിഞ്ഞു. കീർത്തിയുടെ പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട് പല തരം വാർത്ത വന്നിട്ടുണ്ടായിരുന്നു. പലതും യാതൊരു തെളിവുകളുമില്ലാത്ത രീതിയിലാണ് വരാറുള്ളത്.

അതിലൊന്ന് ഇപ്പോൾ വീണ്ടും മാധ്യമങ്ങൾ പൊടിതട്ടിയെടുത്തിരിക്കുകയാണ്. ബോളിവുഡിൽ അരങ്ങേറ്റം കഴിഞ്ഞ് നിൽക്കുന്ന സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറുമായിട്ട് വിവാഹിതയാകാൻ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീർത്തിയും അനിരുദ്ധും ഒരുമിച്ച് നിൽക്കുന്ന പഴയ ചിത്രങ്ങൾ വീണ്ടും കുത്തിപ്പൊക്കിയാണ് ഈ വാർത്ത ആ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

അനിരുദ്ധുമായുള്ള ആ വിവാഹ വാർത്ത മുമ്പ് വന്നപ്പോൾ തന്നെ കീർത്തിയുടെ അച്ഛൻ പ്രതികരിച്ചതാണ്. “അതിൽ യാതൊരു സത്യവുമില്ല. ഇങ്ങനെ തന്നെ മറ്റുചില പേരുകളുമായി കീർത്തി വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്ത വന്നിട്ടുണ്ട്. അത് തീർത്തും അടിസ്ഥാനരഹിതമാണ്..”, സുരേഷ് കുമാർ പ്രതികരിച്ചു. കീർത്തിയും ബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിനുമായി പ്രണയത്തിലാണെന്ന് മുമ്പൊരിക്കൽ വന്നിരുന്നു.

അന്ന് ആ വാർത്ത വന്നപ്പോൾ തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോൾ വെളിപ്പെടുത്താമെന്നും കീർത്തി പറഞ്ഞിരുന്നു. തെലുങ്കിൽ പുറത്തിറാണിജ്യ ഭോല ശങ്കറാണ് കീർത്തിയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ നാലോളം സിനിമകൾ കീർത്തിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വാശിയാണ് മലയാളത്തിലെ അവസാന ചിത്രം.