‘വളർത്തു നായയ്ക്ക് ഒപ്പം ക്യൂട്ട് ലുക്കിൽ നടി കീർത്തി, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി പിന്നീട് സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരം ആണ് കീർത്തി സുരേഷ്. മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ മുൻനിര നായികമാരിൽ ഒരാളായി തന്നെ കീർത്തി സുരേഷ് മാറി കഴിഞ്ഞു. 2000 ൽ റിലീസായ പൈലറ്റ്സ് എന്ന മലയാളം ചിത്രത്തിലൂടെ ബാലതാരമായി ആണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രി മേനകയുടെയും മലയാള സിനിമയുടെ പ്രൊഡ്യൂസർ സുരേഷിന്റെയും മകളായ കീർത്തി സുരേഷ് അഭിനയ രംഗത്തു ചുവടുവെക്കുന്നത്.

ബാലതാരമായി വന്ന എല്ലാം ചിത്രങ്ങളും സൂപ്പർഹിറ്റ് ആണ് താരം സമ്മാനിച്ചത്. ശേഷം 2013 ൽ താരം മോഹൻലാൽ പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നായികയായി താരം തന്റെ വരവ് നല്ല രീതിയിൽ ഉപയോഗിച്ചു. താരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. റിങ് മാസ്റ്റർ, ഇതു എന്ന മായം എന്ന തമിഴ് അരങ്ങേറ്റ ചിത്രം, നേനു ശൈലജ എന്ന തെലുങ്ക് അരങ്ങേറ്റ ചിത്രം.

രജനി മുരുകൻ, റെമോ, ഭൈരവ, താന സേർന്താ കൂട്ടം, മഹാനദി, മഹാനദി എന്ന തെലുങ്ക് ചിത്രത്തിന് താരത്തിന് മികച്ച നടിക്കുള്ള തെലുങ്ക് സംസ്ഥാന അവാർഡിന് അർഹയാക്കി. മരക്കാർ, സാനി കൈതം, വാശി, അവസാനം റിലീസായ തെലുങ്ക് ചിത്രം ദസറ, മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി. മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

റിലീസിനായി കാത്തിരിക്കുന്ന അഞ്ചോളം ചിത്രങ്ങളും. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് കീർത്തി സുരേഷ്. തന്റെ പ്രിയപ്പെട്ട വളർത്തു നായയുടെ കൂടെ ഉള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിരുന്നു. ക്യൂട്ട് ലുക്കിലുള്ള കീർത്തിയുടെ ആ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.