സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് വർഷങ്ങൾക്ക് ശേഷം നായികയായി അഭിനയിച്ചുകൊണ്ട് തിരിച്ചുവന്ന താരമാണ് നടി കീർത്തി സുരേഷ്. ഒരു കാലത്ത് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുണ്ടായിരുന്ന നടി മേനകയുടെയും നിർമ്മാതാവായ സുരേഷ് കുമാറിന്റെയും മകളുകൂടിയാണ് കീർത്തി. മാതാപിതാക്കളുടെ പാതയിലൂടെ കീർത്തി സുരേഷും സിനിമ രംഗത്തേക്ക് എത്തി.
പൊതുവേ സിനിമയിലുള്ളവർ മക്കൾ സിനിമയിലേക്ക് തന്നെ എത്തുമ്പോൾ ആഗ്രഹത്തെക്കാൾ സ്വാതീനം കൊണ്ട് നിലനിന്ന് പോകുന്നവരാണെന്ന് പറയപ്പെടാറുണ്ട്. കീർത്തിയുടെ കാര്യത്തിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രകടനമായിരുന്നു. സിനിമയിലേക്കുള്ള പ്രവേശനം എളുപ്പുമായിരുന്നെങ്കിലും അതിൽ പിടിച്ചുനിൽക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ കടമ്പ.
അത് മറികടക്കാൻ കീർത്തി സുരേഷിന് സാധിച്ചു. പ്രിയദർശനും മോഹൻലാലും ഒന്നിച്ച ഗീതാഞ്ജലിയായിരുന്നു കീർത്തി നായികയായി അഭിനയിച്ച ആദ്യ സിനിമ. അതിന് ശേഷം തമിഴിലും തെലുങ്കിലും കൂടി അഭിനയിച്ച കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയാണ്. മഹാനടി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയ്ക്ക് ലഭിച്ചിരുന്നു.
സാനി കായിധം പോലെ സിനിമകളിലെ കീർത്തിയുടെ പ്രകടനം ഏവരെയും അമ്പരിപ്പിച്ച ഒന്നാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച ഒരു മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കീർത്തി സുരേഷ്. ആർച്ച മെഹ്തയുടെ സ്റ്റൈലിങ്ങിൽ ക്രേഷ ബജാജിന്റെ ഔട്ട്ഫിറ്റിൽ വൈഷ്ണവ് പ്രവീണാണ് കീർത്തിയുടെ ഈ വെറൈറ്റി മേക്കോവർ ഷൂട്ട് എടുത്തിരിക്കുന്നത്.