‘ആ ലുക്കിന് പിന്നിലുള്ള രഹസ്യം ഇതാണോ!! തൂവെള്ളയിൽ മാലാഖയെ പോലെ ഹണി റോസ്..’ – വീഡിയോ കാണാം

സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കി കൊണ്ടിരിക്കുന്ന താരങ്ങൾ മലയാളത്തിൽ ഇന്നുണ്ട്. സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ സ്വീകാര്യതയും സപ്പോർട്ടും അവർക്ക് ഇതിലൂടെ ലഭിക്കാറുണ്ടെന്നതാണ് മറ്റൊരു സത്യം. ഓരോ ഫോട്ടോഷൂട്ടോ, ഡാൻസ് റീൽസോ, യൂട്യൂബ് വളോഗിലൂടെയുമെല്ലാം ഇവർക്ക് സജീവമായി നിൽക്കാറുണ്ട്.

ഇത് കൂടാതെ താരങ്ങൾ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥാപനങ്ങളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നത്. ആ കാര്യത്തിൽ ഇന്ന് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു അഭിനയത്രി മലയാള സിനിമയിലുണ്ട്. അടുത്തിടെ കേരളത്തിൽ നടന്ന നിരവധി ഉദ്‌ഘാടന ചടങ്ങുകളിലാണ് ആ താരം മുഖ്യാതിഥിയായി മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നത്. ആളുകൾ ആ താരത്തെ കാണാൻ തടിച്ചുകൂടുകയും ചെയ്യാറുണ്ട്.

മലയാള സിനിമയിലെ ഒരു ഗ്ലാമറസ് താരമായി അറിയപ്പെടുന്ന നടി ഹണി റോസ് ആണ് അത്. ഹണി റോസ് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താറുള്ളത് കാണികളെ മനം മയക്കുന്ന ലുക്കിലാണ്. അതിപ്പോ സാരിയിലാണെങ്കിലും സ്റ്റൈലിഷ് വേഷങ്ങളിൽ ആണെങ്കിലും ഹണി റോസ് അവിടെ തിളങ്ങാറുണ്ട്. അതിന്റെയോക്കെ വീഡിയോസും ചിത്രങ്ങളും ഹണി തന്നെ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

തൂവെള്ള നിറത്തിലെ സാരിയിലുള്ള ഒരു ഫോട്ടോഷൂട്ട് കുറച്ച് ദിവസങ്ങൾക്ക് മുന്നിൽ ഹണി റോസ് പങ്കുവച്ചിരുന്നു. ഈ ലുക്കിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് അന്ന് ആരാധകർ താരത്തിനോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ബി.ടി.എസ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ്. ബെന്നറ്റ് എം വർഗീസ് എന്ന ഫോട്ടോഗ്രാഫറാണ് ഈ വീഡിയോ എടുത്തത്.