‘മണവാളൻ വന്നു വിളിച്ചാൽ!! നാടൻ ലുക്കിൽ ക്യൂട്ട് ഡാൻസുമായി നടി ഡയാന ഹമീദ്..’ – വീഡിയോ വൈറൽ

സിനിമ-സീരിയൽ രംഗത്ത് ഇപ്പോൾ സജീവ സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നടി ഡയാന ഹമീദ്. ടെലിവിഷൻ ചാനലുകളിൽ അവതാരകയായി തുടങ്ങിയ പിന്നീട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഡയാന. അടുത്തിറങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഡയാന സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരം കൂടിയാണ്.

‘ദി ഗംബ്ലർ’ എന്ന സിനിമയിലൂടെയാണ് ഡയാന സിനിമ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ് യുവം, മിസ്റ്റർ കുട്ടേട്ടൻ, ലാഫിംഗ് ബുദ്ധ, സ്റ്റേഷൻ ഫൈവ്, തേൾ, മാറിയർ പൂത്തം, വീക്കം, ത്രയം, സൂപ്പർസ്റ്റാർ കല്യാണി തുടങ്ങിയ ചെറിയ ചെറിയ സിനിമകളിൽ ഡയാന അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രമായ പാപ്പനിലും ശ്രദ്ധേയമായ ഒരു വേഷം ഡയാന അവതരിപ്പിച്ചിട്ടുണ്ട്.

അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തിയ മൈക്കാണ് ഡയാനയുടെ അവസാന റിലീസ് ചിത്രം. മധുരം ജീവാമൃതബിന്ദുവാണ് ഇനി താരത്തിന്റെ ഇറങ്ങാനുള്ള സിനിമ. അതൊരു ആന്തോളജി സിനിമ കൂടിയാണ്. അതിൽ ജെസി എന്ന പാർട്ടിലാണ് ഡയാന അഭിനയിച്ചിട്ടുള്ളത്. സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് ഡയാനയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഇത്രത്തോളം ആരാധകരെ സ്വന്തമാക്കാൻ പറ്റിയത്.

സ്വയംവര സിൽക്സിന് വേണ്ടി ഡയാന ഹമീദ് ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടിന്റെ സീരിസിന്റെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ബനാറസി സിൽക്ക് സാരിയിൽ കിടിലം ലുക്കിൽ ‘കണ്ണാടി കൂടും കൂട്ടി’ എന്ന പാട്ടിലെ കുറച്ച് വരികൾക്കാണ് ഡയാന ക്യൂട്ട് ഡാൻസ് ചെയ്തത്. കുൻസി സിബിയുടെ സ്റ്റൈലിങ്ങിൽ ആഘോഷ് വൈഷ്ണവ് ആണ് വീഡിയോ എടുത്തിരിക്കുന്നത്.


Posted

in

by