സിനിമ നിർമ്മാതാവായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളും അഭിനയത്രിയുമായ താരമാണ് നടി കീർത്തി സുരേഷ്. വളരെ ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് കീർത്തി. മലയാളത്തിലൂടെയാണ് ആരംഭിച്ചതെങ്കിലും ഇന്ന് തമിഴിലും തെലുങ്കിലുമാണ് കീർത്തി കൂടുതൽ സജീവമായി നിൽക്കുന്നത്.
മാതാപിതാക്കൾ സിനിമയിൽ ഉള്ളവരായതുകൊണ്ട് തന്നെ അഭിനയത്തിൽ ഒരുപാട് കടമ്പകൾ കിടക്കേണ്ടി വന്നിരുന്നില്ല. ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കീർത്തി കരിയർ തുടങ്ങിയത്. ദിലീപ് ചിത്രമായ കുബേരനിലാണ് കീർത്തി ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം 10 വർഷങ്ങൾക്ക് ഇപ്പുറം നായികയായി മോഹൻലാൽ-പ്രിയദർശൻ കോംബോയിൽ ഇറങ്ങിയ ഗീതാഞ്ജലിയിൽ അഭിനയിച്ചു.
അതിന് ശേഷം ദിലീപിന്റെ തന്നെ നായികയായി റിംഗ് മാസ്റ്ററിലും കീർത്തി അഭിനയിച്ചു. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ അവസരങ്ങൾ ലഭിക്കുകയും അവിടെയും തിളങ്ങുകയും ചെയ്തു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡും വാങ്ങിയ കീർത്തി ഈ വർഷത്തെ അവാർഡ് ലഭിക്കാനുള്ള പ്രകടനം സാനി കയ്യധം എന്ന ചിത്രത്തിൽ കാഴ്ചവച്ചിട്ടുമുണ്ട്.
View this post on Instagram
തെലുങ്ക് നടൻ നാനിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ദസര എന്ന ചിത്രത്തിലെ ഗാനത്തിന് ഇപ്പോൾ ചുവടുവച്ച് റീൽസ് പങ്കുവച്ചിരിക്കുകയാണ് കീർത്തി. കീർത്തിയുടെ അടുത്ത ഇറങ്ങാനുള്ള ചിത്രമാണ് ഇത്. ലുങ്കിയുടുത്ത് സുഹൃത്തിന് ഒപ്പമുള്ള ഡാൻസിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. തകർപ്പൻ, പൊളി തുടങ്ങിയ കമന്റുകളാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.