നടൻ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയുമായ ഗോപിക അനിലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയ ഒന്നാണ്. വളരെ അപ്രതീക്ഷിതമായിട്ട് വന്നയൊരു വാർത്തയായിരുന്നു അത്. ഗോവിന്ദ് പദ്മസൂര്യ തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്. മലയാളികൾ അത് ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ വിവാഹനിശ്ചയത്തെ പറ്റിയും ഇരുവരുടെയും പ്രണയ വിവാഹമായിരുന്നോ എന്നും ഗോപികയുടെ അനിയത്തിയും സിനിമയിൽ പണ്ട് ബാലതാരമായി അഭിനയിച്ചിട്ടുള്ള കീർത്തന അനിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. “ഇത് സീക്രെട്ട് ആക്കി വച്ചിരുന്ന ഒന്നല്ല! അവര് തന്നെ ഒഫീഷ്യലി പുറത്തുവിടണമെന്നാണ് ആഗ്രഹിച്ചത്. ആദ്യം ഇത് പരസ്യം ആണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.
അത് മാറ്റാനാണ് കുടുംബക്കാർക്ക് ഒപ്പമുള്ള ഒരു നിശ്ചയ ഫോട്ടോ തന്നെ ഇട്ടത്. ഇപ്പോഴും കുറച്ചുപേർ വിശ്വസിച്ചിട്ടില്ല. ആറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇരുവരുടെയും. ഫാമിലി തമ്മിൽ ഉറപ്പിച്ച വിവാഹമാണ്. ബാക്കി കാര്യങ്ങൾ അവര് തന്നെ പറയട്ടെ. ജിപി ചേട്ടൻ എനിക്ക് പറ്റിയ അളിയനാണ്. ഷോയിൽ കാണുന്ന അതെ ആൾ തന്നെയാണ് ചേട്ടൻ. എനിക്ക് ഒരു മെൻറ്റർ പോലെയാണ്.. ഞങ്ങളൊരു ബ്രോ കോംബോ ആണ്. ചേച്ചിയെ ഭയങ്കരമായി റെസ്പെക്ട് ചെയ്യുന്നുണ്ട് ജിപി ചേട്ടൻ.
കല്യാണം ഈ വർഷമുണ്ടായിരിക്കില്ല. അടുത്ത വർഷം ആയിരിക്കും. ഇതുവരെ ഡേറ്റ് ഒന്നും എടുത്തിട്ടില്ല. നിശ്ചയത്തിന് ചേച്ചിക്ക് മേക്കപ്പ് ചെയ്യാൻ വന്നയാൾക്ക് ജിപി ചേട്ടൻ ആണെന്ന് അറിയില്ലായിരുന്നു. ചേച്ചി പറഞ്ഞിരുന്നു. ജിപി ചേട്ടന് അവിടെ വന്നപ്പോൾ ചടങ്ങിന് വന്നയൊരാൾ ആയിരിക്കുമെന്നാണ് അവർ വിചാരിച്ചിരുന്നത്. ഞങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഒക്കെ അറിയാമായിരുന്നു..”, കീർത്തന പറഞ്ഞു.