ജനപ്രിയ നായകൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നടൻ ദിലീപിന്റെ അൻപത്തിയാറാം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും ദിലീപിന് ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ടായിരുന്നു. ദിലീപിന്റെ ആരാധകർ ഏറ്റവും കാത്തിരുന്നത് ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ആശംസകൾ നേർന്നുള്ള പോസ്റ്റിന് വേണ്ടിയായിരുന്നു.
പതിവ് തെറ്റിക്കാതെ കാവ്യാ ദിലീപിന് പിറന്നാൾ ആശംസിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. കറുപ്പ് വസ്ത്രത്തിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് കാവ്യാ പോസ്റ്റ് ചെയ്തത്. അനൂപ് ഉപാസന എടുത്ത ചിത്രമാണ് ഇത്. ഒരു കേക്കിന്റെയും ലവിന്റെയും എമോജിയും ക്യാപ്ഷനിൽ ഇട്ടുകൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. കമന്റ് ബോക്സ് ഓഫായതുകൊണ്ട് തന്നെ ആരാധകരുടെ വിഷ് ഒന്നും അതിലുണ്ടായിരുന്നില്ല.
ദിലീപിന്റെ മകൾ മീനാക്ഷിയുടെ വകയും ഒരു പിറന്നാളാശംസ പോസ്റ്റ് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഈ കഴിഞ്ഞ നവരാത്രി ദിനത്തിൽ ദിലീപും കാവ്യയും മീനാക്ഷിക്കും ഇളയമകൾ മഹാലക്ഷ്മിയ്ക്കും ഒപ്പം കല്യാൺ നവരാത്രി വിരുന്നിൽ പങ്കെടുക്കാൻ വേണ്ടി പോയിരുന്നു. കുടുംബത്തോടൊപ്പമുള്ള അന്നത്തെ ചിത്രങ്ങളൂം കാവ്യാ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗണിന് ഒപ്പം കുടുംബസമേതം നിൽക്കുന്ന ഫോട്ടോയും ഇതിലുണ്ട്. ഓറഞ്ച് നിറത്തിലെ സാരിയിൽ കാവ്യയും ക്രീം നിറത്തിലെ സാരിയിൽ മീനാക്ഷിയും അതെ നിറത്തിലെ ഫറോക്കിൽ മഹാലക്ഷ്മിയും ചടങ്ങിൽ തിളങ്ങിയിരുന്നു. ജന്മദിനത്തിൽ ദിലീപിന്റെ ചിത്രമായ ബാന്ദ്രയുടെ റിലീസ് തീയതിയും പുതിയ ചിത്രങ്ങളായ ഭ.ഭ.ബയുടെയും തങ്കമണിയുടെയും പോസ്റ്ററുകളും ഇറങ്ങിയിരുന്നു.