‘കഷ്ടം എന്തൊരു അവസ്ഥ! സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല..’ – ബാബുരാജ്

പത്രപ്രവർത്തകയോട് മോശമായി പെരുമാറിയതിന് നടൻ സുരേഷ് ഗോപിക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നതിന് മുമ്പ് തന്നെ ഇന്ന് അദ്ദേഹം രാവിലെ മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. മാപ്പ് പറഞ്ഞിട്ടും സുരേഷ് ഗോപിക്ക് എതിരെ മാധ്യമപ്രവർത്തക പരാതി കൊടുത്തിരിക്കുകയാണ്. തെറ്റ് മനസ്സിലാക്കിയിട്ടല്ല സുരേഷ് ഗോപി മാപ്പ് പറഞ്ഞതെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.

മാപ്പ് പറഞ്ഞിട്ടും കേസ് കൊടുത്തതും എടുത്തതും വ്യക്തമായ രാഷ്ട്രീയമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടയിൽ മാധ്യമപ്രവർത്തകയുടെ ഫേസ്ബുക്ക് അക്കൗണ്ടിലോക്കെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. മാപ്പ് പറഞ്ഞിട്ടും കേസ് കൊടുത്തതിന് എതിരെ തന്നെയാണ് പലരുടെയും ഇത്തരം പ്രതികരണങ്ങൾക്ക് കാരണം. സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

സുരേഷ് ഗോപി മാപ്പ് പറഞ്ഞ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയാണ് നിരവധി താരങ്ങളുടെ കമന്റുകൾ വന്നിരിക്കുന്നത്. അതിലൊന്ന് നടൻ ബാബു രാജിന്റെയാണ്. “കഷ്ടം എന്തൊരു അവസ്ഥയാണ്. വര്ഷങ്ങളായി എനിക്ക് അറിയുന്ന സുരേഷേട്ടൻ മാന്യതയോടല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പ് പറയിപ്പിക്കാൻ തോന്നിപ്പിച്ചത്. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ..”, ബാബുരാജ് കമന്റ് ചെയ്തു.

“കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്കറിയാം, സർ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം.. എന്നെ ഒരു മകളെപോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു.. എപ്പോഴും നിങ്ങൾക്ക് ഒപ്പം തന്നെ..”, നടി ശ്രീവിദ്യ മുല്ലശേരി കമന്റ് ചെയ്തു. അനുമോൾ, സാധിക വേണുഗോപാൽ, ബീന ആന്റണി, രൂപ രേവതി തുടങ്ങിയ താരങ്ങൾ കമന്റുകൾ ഇട്ടിട്ടുണ്ട്.